500 കോടിയുടെ നഷ്ടം എന്നൊക്കെ പറയുന്നത് അസംബന്ധം, മാനനഷ്ടക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; അക്ഷയ് കുമാറിനെതിരെ  യൂട്യൂബർ

തനിക്കെതിരെ  അപവാദപ്രചാരണം നടത്തിയെന്നാരോപിച്ച്‌ ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ഫയല്‍ ചെയ്ത 500 കോടിയുടെ മാനനഷ്ടക്കേസിനെതിരെ  റാഷിദ് സിദ്ദിഖി.

മാനനഷ്ടക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും റാഷിദ് മറുപടി നോട്ടീസില്‍ പറഞ്ഞു.

അക്ഷയ് കുമാര്‍ പറഞ്ഞിരിക്കുന്നത് നിലനില്‍ക്കാത്ത കാര്യങ്ങളാണെന്നും  പൊതു മണ്ഡലത്തില്‍ ഉള്ള കാര്യങ്ങളാണ് താന്‍ ചാനലിലൂടെ പറഞ്ഞത്. അതുകൊണ്ടുതന്നെ താന്‍ അപകീര്‍ത്തി ഉണ്ടാക്കിയെന്ന വാദം നിലനില്‍ക്കില്ല. 500 കോടിയുടെ നഷ്ടം എന്നൊക്കെ പറയുന്നത് അസംബന്ധമാണ്.” അദ്ദേഹം പറഞ്ഞു.

റാഷിദിന്റെ വിഡിയോകള്‍ മൂലം ധന നഷ്ടവും തന്റെ സല്‍പേരിന് മോശം സംഭവിച്ചുവെന്നുമാണ് അക്ഷയ്കുമാറിന്റെ പരാതി.