'കാജോളിനൊപ്പം പ്രവര്‍ത്തിക്കരുത്, അവര്‍ വളരെ മോശമാണ്, അഭിനയിക്കാനറിയില്ല'; ഷാരൂഖ് ഖാന്‍ ആമിറിനോട് പറഞ്ഞത്

ബോളിവുഡിലെ എക്കാലത്തെയും റൊമാന്റിക് ജോഡികളാണ് ഷാരൂഖ് ഖാനും കാജോളും. എന്നാല്‍ ആദ്യ കഴാചയില്‍ കാജോളിനെ കുറിച്ച് ഷാരൂഖിന് അത്ര നല്ല അഭിപ്രായമായിരുന്നില്ല. വളരെ മോശം എന്നായിരുന്നു ഷാരൂഖ് കാജോളിനെ കുറിച്ച് പറഞ്ഞത്. “ബാസിഗര്‍” സിനിമയുടെ സെറ്റില്‍ നടന്ന രസകരമായ സംഭവങ്ങളാണ് ഷാരൂഖ് പറയുന്നത്.

“”ബാസിഗറില്‍ അവരോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ആമിര്‍ എന്നോട് ചോദിച്ചു അവര്‍ എങ്ങനെയുണ്ടെന്ന്. വളരെ മോശമാണ്, ഒരു ശ്രദ്ധയുമില്ല, അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയില്ല എന്നൊക്കെ ഞാന്‍ സന്ദേശങ്ങള്‍ അയച്ചു. എന്നാല്‍ വൈകുന്നേരം ആയപ്പോഴേക്കും പറഞ്ഞതൊക്കെ തിരുത്താനായി ആമിറിനെ ഞാന്‍ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. എങ്ങനെയാണെന്ന് അറിയില്ല അവര്‍ സ്‌ക്രീനില്‍ അസാധ്യമാണ് എന്ന് അറിയിച്ചു”” എന്നാണ് ഷാരൂഖ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.

ആദ്യ സിനിമയുടെ സമയത്ത് മറ്റ് താരങ്ങളോട് സംസാരിച്ചിരുന്ന തന്നോട് മിണ്ടാതിരിക്കാനായി ഷാരൂഖ് ദേഷ്യപ്പെട്ടതായി കാജോള്‍ പറഞ്ഞു. അങ്ങനെയാണ് സുഹൃത്തുക്കളായതും കാജോള്‍ പറഞ്ഞു. ഇന്നും മിണ്ടാതിരിക്കാനായി താന്‍ ആവശ്യപ്പെടാറുണ്ടെന്നും ഷാരൂഖ് പറയുന്നത്.