എന്റെ ഫോണ്‍ ആരാണ് എടുത്തത്? കണ്ടെത്താമോ എന്ന് ചോദിച്ച് മിര രജ്പുത്; കുട്ടിക്കുറുമ്പുകള്‍ അല്ലേയെന്ന് ആരാധകര്‍

നടന്‍ ഷാഹിദ് കപൂറിന്റെ ഭാര്യ മിര രജ്പുത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയാണ് വൈറലാകുന്നത്. “”എന്റെ ഫോണ്‍ എടുത്തു. എന്തെങ്കിലും ഊഹങ്ങളുണ്ടോ? ഞങ്ങള്‍ എപ്പോഴും സമീകൃതാഹരത്തില്‍ വിശ്വസിക്കുന്നു”” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അക്ഷരങ്ങളും സംഖ്യകളും ഭക്ഷണസാധനങ്ങളുടെ ഇമോജികളുമാണ് ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുക. ഇതോടെ കമന്റുകളും എത്തി. ഇത് മിഷയും സെയ്‌നും അല്ലാതെ മറ്റാരാണ് ഇങ്ങനെയൊക്കെ ചെയ്യാന്‍ എന്നാണ് ആരാധകരുടെ പക്ഷം.

https://www.instagram.com/p/CCdde78FhCG/

ഇനിയൊന്നും പറയാനില്ല എല്ലാ അക്ഷരങ്ങളും ഉപയോഗിച്ചിട്ടുണ്ടല്ലോ, ഇത് മിഷ തന്നെയാണ് അല്ലെങ്കില്‍ സെയ്ന്‍, ഞങ്ങളുടെ മക്കളും ഇങ്ങനെ തന്നെ, കുസൃതിക്കുട്ടികള്‍ എവിടെയെന്നും ആരാധകര്‍ അന്വേഷിക്കുന്നുണ്ട്.

https://www.instagram.com/p/B1LshAelNvx/

അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിനെ കുറിച്ചും മിര പങ്കുവെച്ചിരുന്നു. “”അഞ്ച് വര്‍ഷം, നാല് ആത്മാക്കള്‍, മൂന്ന് വീടുകള്‍, രണ്ടു കുഞ്ഞുങ്ങള്‍, ഒരു സുന്ദര കുടുംബം”” എന്നിങ്ങനെ മനോഹരമായ കുറിപ്പും മിര വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കുവെച്ചിരുന്നു.