ജാന്‍വി കപൂറിനെ സാറ അലിഖാന്‍ എന്ന് വിളിച്ച് പാപ്പരാസികള്‍; നടിയുടെ പ്രതികരണം ഇങ്ങനെ

2018-ല്‍ ആണ് ജാന്‍വി കപൂറും സാറ അലിഖാനും ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. “ധടക്” ആണ് ജാന്‍വിയുടെ ആദ്യചിത്രം. സുശാന്ത് രജ്പുത്ത് നായകനായ “കേദര്‍നാഥി”ലൂടെയാണ് സാറയുടെ അരങ്ങേറ്റം. നിരവധി ആരാധകരാണ് ഇരുതാരങ്ങള്‍ക്കും ഉള്ളത്. എന്നാല്‍ ജാന്‍വി കപൂറിനെ സാറ അലിഖാന്‍ എന്ന് വിളിക്കുന്ന പാപ്പരാസികളുടെ വീഡിയോയാണ് വൈറലായത്.

കാരവാനില്‍ നിന്നും ഇറങ്ങിവരുന്ന ജാന്‍വിയെ സാറാജി എന്നാണ് പാപ്പരാസികള്‍ വിളിച്ചത്. എന്നാല്‍ ചിരിച്ചു കൊണ്ടു തന്നെ ജാന്‍വിയുടെ മറുപടിയും എത്തി. “”മനസിലാക്കിയതിന് ശേഷം വിളിക്കു”” എന്നാണ് ജാന്‍വി പറയുന്നത്. നിലവില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് ജാന്‍വിയും കുടുംബവും.

https://www.instagram.com/p/Bs5Xaw7Dd9C/?utm_source=ig_embed

ജാന്‍വിയുടെ രണ്ട് വീട്ടുജോലിക്കാര്‍ക്ക് കഴിഞ്ഞ മാസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ജാന്‍വിക്കും, അച്ഛന്‍ ബോണി കപൂറിനും, സഹോദരി ഖുഷി കപൂറിനും കോവിഡ് ടെസ്റ്റ് നെഗറ്റീവായിരുന്നു. സാറ അലിഖാന്റെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

“ഗുഞ്ചന്‍ സക്‌സേന: ദ കാര്‍ഗില്‍ ഗേള്‍” ആണ് ജാന്‍വിയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഓഗസ്റ്റ് 12-ന് സിനിമ നെറ്റ്ഫ്‌ളിക്‌സ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. “കൂലി നമ്പര്‍ 1” ആണ് സാറയുടെതായി റിലീസിനൊരുങ്ങുന്നത്.