ആടിയും പാടിയും സൊനാക്ഷി; വെല്‍ക്കം ടൂ ന്യൂയോര്‍ക്ക് ട്രെയിലര്‍

സോനാക്ഷി സിന്‍ഹയുടെ പുതിയ സിനിമയായ വെല്‍ക്കം ടു ന്യൂയോര്‍ക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സോനാക്ഷി സിന്‍ഹയ്ക്കു പുറമെ ദില്‍ജിത് ദോസങ്, കരണ്‍ ജോഹര്‍, ബോമന്‍ ഇറാനി, ലാറ ദത്ത, റിതേഷ് ദേശ്മുഖ് തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. ബാഹുബലിയിലെ ഭല്ലാല്‍ദേവന്‍ റാണ ദഗ്ഗുബട്ടിയും ചിത്രത്തില്‍ നിര്‍ണായകമായ വേഷം അവതരിപ്പിക്കുന്നുണ്ട്.

ഔദ്യോഗിക പോസ്റ്ററുകളും ടീസര്‍ വീഡിയോയും നേരെത്ത പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഈ ട്രെയിലര്‍ അവതരിപ്പിച്ചത് സല്‍മാന്‍ ഖാനാണ്.

Read more

സോനാക്ഷി ഒരു ഗുജറാത്തി ഫാഷന്‍ ഡിസൈനറായുടെ വേഷമാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ഈ സിനിമയില്‍ കരണ്‍ ജോഹര്‍ ഡബിള്‍ റോളിലാണ് എത്തുന്നത്‌. ലാറ ദത്ത, റിതേഷ് ദേശ്മുഖ് തുടങ്ങിയവര്‍ ചിത്രത്തില്‍ ഹാസ്യപ്രധാനമായ വേഷങ്ങളാണ് അവതരിപ്പിക്കുന്നത്.