ഞങ്ങള്‍ക്ക് ഒന്നുകൂടി വിവാഹം കഴിക്കാന്‍ തോന്നുന്നു; പ്രണയിച്ച് കൊതി തീരാതെ ഷാഹിദ് കപൂറും മിറയും

പ്രണയിച്ച് കൊതി തീരാതെ ഷാഹിദ് കപൂറും മിറയും. രണ്ടു വര്‍ഷത്തിലധികമായി ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് എങ്കിലും ഇപ്പോഴും ഇരുവരും പരസ്പരം ഗാന്ധമായി പ്രണയിക്കുകയാണ്. മിറ കൂടുതല്‍ സുന്ദരിയായിരിക്കുന്നു. തങ്ങള്‍ക്ക് ഒന്നുകൂടി വിവാഹം കഴിക്കാന്‍ തോന്നുന്നുവെന്നാണ് ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍ ഭാര്യ മിറയെക്കുറിച്ച് പറഞ്ഞത്.

ലാക്ക്‌മേ ഫാഷന്‍ വീക്കില്‍ ഒരുമിച്ച് റാംപ് വാക്ക് നടത്തിയ ശേഷമായിരുന്നു താരം പ്രിയതമയെക്കുറിച്ച് മനസു തുറന്നത്. ദമ്പതികള്‍ ആദ്യമായി റാംപിലെത്തിയ കാഴ്ച്ച സിനിമാ പ്രേമികളുടെ മനം കവര്‍ന്നു.

ആദ്യമായി റാംപില്‍ നടക്കുന്നതിന്റെ പേടി തന്നെ അലട്ടിയിരുന്നു. പക്ഷേ ഷാഹിദ് കൂടെയുണ്ടായിരുന്നതാണ് ധൈര്യം പകര്‍ന്നത്. വീഴുമോയെന്ന പേടി മാറിയത് ഷാഹിദിന്റെ സാന്നിധ്യം കൊണ്ട് മാത്രമാണെന്നും മിറ പറഞ്ഞു.