അമിതമായ മേനി പ്രദര്‍ശനം, മേക്കപ്പ് പരാജയം; മലൈക അറോറയ്ക്ക് വിമര്‍ശനം

ബോളിവുഡ് താരം മലൈക അറോറയുടെ പുതിയ വിശേഷങ്ങളറിയാന്‍ വലിയ താത്പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണെന്ന സ്ഥീരികരണം വന്നതോടെയാണ് മലൈക വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസം വോഗ് ബ്യൂട്ടി അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മലൈകയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചടങ്ങില്‍ പങ്കെടുക്കാന്‍ അതീവ ഗ്ലാമര്‍ വേഷത്തിലാണ് മലൈക എത്തിയത്. എന്നാല്‍ ഈ ചിത്രങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വസ്ത്രധാരണ രീതി മോശമായി പോയെന്നും മേക്ക്അപ്പും തീരെ പരാജയമാണെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.

Related image

Related image

മലൈകയ്‌ക്കൊപ്പം സഹോദരി അമൃത അരോറയും ഉണ്ടായിരുന്നു. അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ രാകുല്‍ പ്രീത്, ആലിയ ഭട്ട്, സാറ അലി ഖാന്‍, കത്രീന കൈഫ്, ക്രിതി സനോന്‍, മാളവിക മോഹനന്‍, സണ്ണി ലിയോണ്‍, രാധിക ആപ്തേ തുടങ്ങിയവരും എത്തിയിരുന്നു.