ആ കഥാപാത്രത്തോട് ഞാന്‍ 'നോ' പറഞ്ഞിരുന്നു; 'ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്കി'നെ കുറിച്ച് വിക്കി കൗശല്‍

നടന്‍ വിക്കി കൗശലിന് ആദ്യ ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് “ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്”. എന്നാല്‍ താന്‍ ആദ്യം തന്നെ ഉറിയോട് നോ പറഞ്ഞിരുന്നതായാണ് വിക്കി കൗശല്‍ വ്യക്തമാക്കുന്നത്. “റാസി” എന്ന ചിത്രം ചെയ്യുമ്പോഴാണ് ഉറിക്കായി നിര്‍മാതാക്കള്‍ സമീപിച്ചതെന്നും അപ്പോള്‍ സ്‌ക്രിപ്റ്റ് വായിച്ചിട്ട് പോലും ഒന്നും മനസിലായില്ലെന്ന് താരം പറയുന്നത്.

“”റാസി ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഉറിയുടെ സ്‌ക്രിപ്റ്റ് അയച്ച് തരുന്നത്. ചിത്രത്തിനായി ആദ്യമായി തന്നെയാണ് തിരഞ്ഞെടുത്തതെന്നും അവര്‍ പറഞ്ഞു. വാര്‍ത്തകളില്‍ കണ്ടതില്‍ നിന്നും അപ്പുറം എന്തൊക്കെ സംഭിച്ചിട്ടുണ്ടെന്ന് മനസിലാക്കണം എന്ന് കരുതി. റാസിയുടെ ഷൂട്ടിങ്ങിന് ശേഷം വീട്ടിലെത്തി സ്‌ക്രിപ്റ്റ് വായിച്ചിട്ട് ഒന്നും മനസിലായില്ല.””

Read more

“”ഒരുപാട് ടെക്‌നിക്കല്‍ ടേമുകളുണ്ടായിരുന്നു. 14 മണിക്കൂര്‍ പാകിസ്ഥാനി മേജര്‍ കഥാപാത്രം അവതരിപ്പിച്ച പെട്ടെന്ന് ഇന്ത്യന്‍ ആര്‍മി മേജര്‍ എന്ന കഥാപാത്രം ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. സ്‌ക്രിപ്റ്റ് വീട്ടില്‍ തന്നെ വച്ച് പിറ്റേന്ന് ഷൂട്ടിങ്ങിന് പോയി. എന്റെ അച്ഛന്‍ സ്‌ക്രിപ്റ്റ് വായിക്കുകയും ചെയ്തില്ലെങ്കില്‍ നഷ്ടമാവും എന്ന് പറഞ്ഞു. ഞാന്‍ സ്‌ക്രിപ്റ്റ് വായിച്ചു. ഞാന്‍ തന്നെ ചെയ്യാമെന്ന് ഉറപ്പിച്ച് പറയുകയായിരുന്നു”” എന്നാണ് വിക്കി കൗശല്‍ പറയുന്നത്. v