പി.ടി ഉഷ ആകണം, ബയോപിക്കില്‍ താന്‍ അഭിനയിക്കാമെന്ന് ഉര്‍വ്വശി റൗട്ടേല

ഇന്ത്യന്‍ അത്‌ലറ്റ് ഇതിഹാസം പി.ടി ഉഷയുടെ ബയോപിക്കില്‍ അഭിനയിക്കണമെന്ന് ബോളിവുഡ് സുന്ദരി ഉര്‍വ്വശി റൗട്ടേല. താനും ഒരു അത്‌ലറ്റ് ആണെന്ന കാര്യം ആര്‍ക്കും അറിയില്ലെന്നും താന്‍ നാഷണല്‍ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യനായിരുന്നുവെന്നും ഉര്‍വ്വശി ഐഎഎന്‍എസിനോട് പറഞ്ഞു.

താനും ഒരു സ്‌പോര്‍ട്‌സ് താരമായതിനാല്‍ പി.ടി ഉഷയായി അഭിനയിക്കാന്‍ തന്നേക്കാള്‍ നല്ല താരം വേറെയില്ലെന്നും ഉര്‍വ്വശി പറയുന്നു. ഹര്‍ഡില്‍സിലും റെയ്‌സിലും പങ്കെടുത്ത തനിക്ക് ഒരുപാട് സമ്മാനങ്ങളും ലഭിച്ചിട്ടുണ്ടെന്നും ഉര്‍വ്വശി പറഞ്ഞു.

“”സ്‌പോര്‍ട്‌സ് താരമായിരുന്ന എനിക്ക് സ്‌പോര്‍ട്‌സ് ബയോപിക്കില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ട്. പി.ടി ഉഷയായി എന്നെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ട്രെയിനിംഗ് കൊടുക്കുന്ന സമയം ലാഭിക്കുകയും ചെയ്യാം”” എന്നുമാണ് ഉര്‍വ്വശി പറഞ്ഞത്.