അമേരിക്കന്‍ എഴുത്തുകാരന്റെ വരികള്‍ 'മോഷ്ടിച്ച്' ഉര്‍വ്വശി; വ്യാകരണമെങ്കിലും ശരിയാക്കാമായിരുന്നു എന്ന് എഴുത്തുകാരന്‍

ബോളിവുഡ് താരം ഉര്‍വ്വശി റൗട്ടേല ട്വീറ്റ് കോപ്പിയടിച്ചതായി അമേരിക്കന്‍ എഴുത്തുകാരന്‍ ജോണ്‍ പോള്‍ ബ്രമ്മര്‍. ഓസ്‌കാര്‍ പുരസ്‌ക്കാരം നേടിയ “പാരസൈറ്റ്” എന്ന സിനിമയെ കുറിച്ചുള്ള തന്റെ ട്വീറ്റ് ആണ് ഉര്‍വ്വശി കോപ്പിയടിച്ചതെന്ന് ജെ.പി. ബ്രമ്മര്‍ വ്യക്തമാക്കുന്നത്.

പാരസൈറ്റ് സിനിമയെക്കുറിച്ച് താന്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യം എന്ന ട്വീറ്റ് ആണ് ഉര്‍വ്വശി ചൊവ്വാഴ്ച പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ തിങ്കളാഴ്ച ബ്രാമ്മര്‍ പങ്കുവച്ച ട്വീറ്റ് ആണിത്. ഇതോടെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുമായി എന്തുകൊണ്ട് അവര്‍ ഗ്രാമര്‍ പോലും ശരിയാക്കിയില്ലെന്ന ട്വീറ്റുമായി ബ്രാമ്മര്‍ രംഗത്തെത്തി.

പിന്നാലെ കള്ളി, കോപ്പിയടിച്ചു എന്ന കമന്റുകളുമായി ഫോളോവേഴ്‌സും എത്തി. നേരത്തെയും ട്വീറ്റ് കോപ്പിയടിച്ചെന്ന ആരോപണം ഉര്‍വ്വശിക്ക് നേരെയുണ്ടായിട്ടുണ്ട്.