നേട്ടം കൊയ്ത് റാണി മുഖര്‍ജിയും സല്‍മാന്‍ ഖാനും സണ്ണി ലിയോണും; ഈ വര്‍ഷം ഗൂഗില്‍ പ്ലേയില്‍ ഏറ്റവുമധികം വിറ്റുപോയ സിനിമകള്‍

Gambinos Ad
ript>

2018 ന് തിരശീല വീഴാന്‍ ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഈ വര്‍ഷത്തെ ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പിലാണ് ലോകം. സിനിമാ മേഖലയിലും ഇത്തരത്തിലുള്ള കണക്കെടുപ്പിന്റെ വിവരങ്ങള്‍ പുറത്തു വന്നു തുടങ്ങി. ഗൂഗിള്‍ പ്ലേ വഴി ബോളിവുഡില്‍ നിന്നും നിരവധി സിനിമകളാണ് വിറ്റ് പോയിരിക്കുന്നത്. ഇതില്‍ റാണി മുഖര്‍ജി, സല്‍മാന്‍ ഖാന്‍, ആയുഷ് സംയാന്‍, ആലിയ ഭട്ട്, സണ്ണി ലിയോണ്‍ എന്നിവരുടെ ചിത്രങ്ങള്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തി.

Gambinos Ad

റാണി മുഖര്‍ജി നായികയായെത്തിയ ഹിച്ച്കിയാണ് ഈ വര്‍ഷം ഇന്ത്യയില്‍ ഗൂഗില്‍ പ്ലേയിലൂടെ ഏറ്റവും അധികം വിറ്റുപോയ ബോളിവുഡ് ചിത്രം.2014 ല്‍ റിലീസിനെത്തിയെ മര്‍ദാനി എന്ന സിനിമ റിലീസിനെത്തി നാല് വര്‍ഷത്തിന് ശേഷം റാണി നായികയായി അഭിനയിച്ച സിനിമയാണ് ഹിച്ച്കി. സിദ്ധാര്‍ത്ഥ് പി മല്‍ഹോത്ര സംവിധാനം ചെയ്ത ചിത്രത്തില്‍ റാണിയായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. സല്‍മാന്‍ ഖാനും കത്രീന കൈഫും നായിക നായകന്മാരായി എത്തിയ ഹിറ്റ് ചിത്രമായിരുന്നു ടൈഗര്‍ സിന്ദാ ഹെ. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത സ്‌പൈ ത്രില്ലറായ ടൈഗര്‍ സിന്ദാ ഹെയാണ് ഗൂഗില്‍ പ്ലേ വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കിയ രണ്ടാമത്തെ ബോളിവുഡ് ചിത്രം.

2017 സെപ്റ്റംബറില്‍ റിലീസ് ചെയ്ത ചിത്രം ശുഭ മംഗള്‍ സാവധാന്‍ ആണ് മൂന്നാമതുള്ള ചിത്രം. ആര്‍ എസ് പ്രസന്ന സംവിധാനം ചെയ്ത . ആലിയ ഭട്ടിനെ നായികയാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്തിരിക്കുന്നത്.

സ്‌പൈ ത്രില്ലര്‍ റാസി നാലാം സ്ഥാനത്തുണ്ട്. 2016 ല്‍ പുറത്തിറങ്ങിയ സണ്ണി ലിയോണ്‍ നായികയായെത്തിയ വണ്‍ നൈറ്റ് സ്റ്റാന്‍ഡാണ് ഗൂഗില്‍ പ്ലേയില്‍ ഏറ്റവുമധികം വിറ്റുപോയ സിനിമകളില്‍ അഞ്ചാം സ്ഥാനത്ത്.