ഐശ്വര്യ അമ്മയെന്ന് പറഞ്ഞ യുവാവ് നേരത്തെ അവകാശപ്പെട്ടത് റഹ്മാന്റെ പിന്‍ഗാമിയെന്ന്

ബോളിവുഡ് താര റാണി ഐശ്വര്യ റായിയുടെ മകനാണ് താന്‍ എന്നു അവകാശവാദവുമായി എത്തിയ സന്ദീപ് മുമ്പ് അവകാശപ്പെട്ടത് താന്‍ എ.ആര്‍ റഹ്മാന്റെ പിന്‍ഗാമിയാണെന്ന് എന്നായിരുന്നു. സന്ദീപ് കുമാര്‍ എന്ന വിശാഖപട്ടണം സ്വദേശിയാണ് താന്‍ ഐശ്വര്യയുടെ മകനാണ് എന്നു അവകാശപ്പെട്ടു രംഗത്തു വന്നത്. ഇതു തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ തന്റെ കൈയിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

വിഷയത്തില്‍ നടി പരാതി നല്‍കിയാല്‍ യുവാവിനു എതിരെ കേസ് എടുക്കാമെന്നാണ് വിശാഖപ്പട്ടണം പോലീസ് അറിയിച്ചത്. ഈ യുവാവ് താന്‍ എ.ആര്‍ റഹ്മാന്റെ പിന്‍ഗാമിയാണ് എന്ന് അവകാശപ്പെട്ടിരുന്നു. ഇദ്ദേഹം ആന്ധ്രയിലെ ഒരു ബസ് കണ്ടക്ടറുടെ മകനാണ് എന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സന്ദീപ് കുമാര്‍ പഠിക്കാന്‍ സമര്‍ത്ഥനായിരുന്നു. ഇയാള്‍ ഇപ്പോള്‍ മദ്യത്തിനു അടിമയാണെന്നാണ് പോലീസ് പറയുന്നത്.

1988ല്‍ ലണ്ടനിലായിരുന്നു തന്റെ ജനനം. ഐ.വി.എഫ് ചികിത്സ വഴിയായിരുന്നു ഇത്. താന്‍ രണ്ടു വയസ്സ് വരെ ഐശ്വര്യ റായിയുടെ മാതാപിതാക്കളുടെ കൂടെയാണ് വളര്‍ന്നത്. 27 ാം വയസു വരെ ആന്ധ്രയിലെ ചോളപുരത്താണ് താമസിച്ചിരുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം “അമ്മ”യുടെ കൂടെ താമസിക്കണമെന്നതാണെന്നും സന്ദീപ് പറയുന്നു. പക്ഷേ 1988 ല്‍ ഐശ്വര്യ റായ് സ്‌ക്കൂളില്‍ പഠിക്കുകയായിരുന്നു.