കൊറോണയ്ക്ക് എതിരെ പോരാടാന്‍ ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പ്രതികരിച്ച് തപ്‌സി പന്നു; ട്രോളുകളുമായി സോഷ്യല്‍ മീഡിയ

ലോകം മുഴുവന്‍ കൊറോണ പ്രതിസന്ധി തുടരവെ രാജ്യം 21 ദിവസത്തേക്ക് ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. കൊറോണക്കെതിരെ പോരാടാനായി ഏപ്രില്‍ 5ന് ഞായറാഴ്ച രാത്രി 9 മണിക്ക് ലൈറ്റുകള്‍ ഓഫ് ചെയ്ത് ദീപങ്ങളോ മെഴുകുതിരികളോ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിട്ടുണ്ട്.

ഈ ആഹ്വാനത്തിനെ കുറിച്ച് ട്വിറ്ററില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ് നടി തപ്‌സി പന്നു. “”പുതിയ ടാസ്‌ക് ഇവിടെയുണ്ട്! യായ് യായ് യായ്യ്…”” എന്നാണ് തപ്‌സി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ താരത്തിന്റെ ഈ റിയാക്ഷനെ ട്രോളിയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത്.

നടന്‍ റാണാ ദഗുബതി അടക്കം ട്വീറ്റിന് പ്രതികരണങ്ങുമായി എത്തിയിട്ടുണ്ട്. “”ചേച്ചി ദീപം തെളിയിക്കാനാണ് പറഞ്ഞത് വീട്ടുമുറ്റം കത്തിക്കണമെന്നല്ല”” എന്നും കമന്റുകളുണ്ട്. മെഴുകുതിരി കത്തിക്കാനല്ലേ പറഞ്ഞത് ഇത്രക്ക് ആഹ്ലാദിക്കാന്‍ കാരണം എന്താണ് എന്നും ചോദ്യം ഉയരുന്നുണ്ട്.