സുശാന്തും സാറ അലിഖാനും പ്രണയത്തിലായിരുന്നു, സോഞ്ചിരിയുടെ കാലത്ത് പിരിഞ്ഞത് ബോളിവുഡ് മാഫിയയുടെ സമ്മര്‍ദ്ദം മൂലം; നടന്റെ സുഹൃത്ത് പറയുന്നു

സെയ്ഫ് അലിഖാന്റെ മകള്‍ സാറ അലിഖാനും സുശാന്ത് സിങ് രജ്പുത്തും പ്രണയത്തിലായിരുന്നുവെന്ന് നടന്റെ സുഹൃത്ത് സാമുവല്‍ ഹോക്കിപ്. ഇരുവരും ഒന്നിച്ചെത്തിയ “കേദാര്‍നാഥ്” ചിത്രത്തിന്റെ പ്രൊമോഷനിടെ ഇരുവരും “”പ്രണയത്തിലായിരുന്നു””, “”പിരിയാന്‍ സാധിക്കാതെ വിധം അടുത്തിരുന്നു”” എന്നും സാമുവല്‍ പറയുന്നു. എന്നാല്‍ സുശാന്തിന്റെ “സോഞ്ചിരിയ” എന്ന ചിത്രം പരാജയപ്പെട്ടതോടെ സാറ ബന്ധം വേര്‍പ്പെടുത്തുകയായിരുന്നുവെന്നും സാമുവല്‍ പറയുന്നു.

“”കേദാര്‍നാഥിന്റെ പ്രമോഷന്‍ കാലം ഞാന്‍ ഓര്‍ക്കുന്നു… സുശാന്തും സാറയും തികച്ചും പ്രണയത്തിലായിരുന്നു… അവര്‍ തമ്മില്‍ പിരിയാന്‍ സാധിക്കാത്ത ബന്ധമുണ്ടായിരുന്നു..ശുദ്ധവും നിഷ്‌ക്കളങ്കവുമായത്. ഇരുവരും പരസ്പരം വളരെയധികം ബഹുമാനിച്ചിരുന്നു.””

“”സുശാന്തിന്റെ ജീവിതത്തിലെ എല്ലാവരോടും സാറയ്ക്ക ആത്മാര്‍ത്ഥമായ ബഹുമാനമുണ്ടായിരുന്നു…കുടുംബം, സുഹൃത്തുക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ എല്ലാവരോടും. സോഞ്ചിരിയയുടെ ബോക്‌സോഫീസ് പ്രകടനത്തിന് പിന്നാലെ സുശാന്തുമായി ബന്ധം വേര്‍പ്പെടുത്താനുള്ള സാറയുടെ തീരുമാനം ബോളിവുഡ് മാഫിയയുടെ ഏതെങ്കിലും സമ്മര്‍ദ്ദം മൂലമാണോ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു”” എന്നാണ് സാമുവല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

കേദര്‍നാഥ് സിനിമയുടെ സമയത്ത് സുശാന്തും സാറയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. കേദാര്‍നാഥ് റിലീസായപ്പോഴും സാറയ്ക്ക് ലഭിച്ചത്ര പ്രശസ്തി സുശാന്തിന് ലഭിച്ചിട്ടില്ലെന്നും സംവിധായകന്‍ അഭിഷേക് കപൂര്‍ പറഞ്ഞിരുന്നു.

https://www.instagram.com/p/CEGPebPh3Wz/?utm_source=ig_embed