'ആദ്യ കാഴ്ചയില്‍ ഞാന്‍ ലെസ്ബിയനാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു'; ഭര്‍ത്താവിനെ കുറിച്ച് സണ്ണി ലിയോണ്‍

ആദ്യ കാഴചയില്‍ താന്‍ ലെസ്ബിയനാണെന്ന് ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ തെറ്റിദ്ധരിച്ചിരുന്നതായി നടി സണ്ണി ലിയോണ്‍. ഒരു പെണ്‍ സുഹൃത്തിനൊപ്പമാണ് തന്നെ ആദ്യമായി ഡാനിയല്‍ കാണുന്നതെന്നും അതിനാല്‍ താന്‍ ലെസ്ബിയന്‍ ആണെന്ന് ഡാനിയല്‍ തെറ്റിദ്ധരിച്ചതായി സണ്ണി ലിയോണ്‍ പറഞ്ഞു.

“”ഡാനിയലിന്റെ ബാന്‍ഡ് അംഗം മണ്ടേലായ് ബേയെ കാണാനായിരുന്നു ലാസ് വേഗാസില്‍ എന്റെ പെണ്‍ സുഹൃത്തിനൊപ്പം പോയത്. പൗളി ഷോര്‍ എന്ന ഹാസ്യ താരത്തിനൊപ്പം ഡേറ്റിങ്ങിന് പോകാന്‍ നില്‍ക്കുവായിരുന്നു ഞാന്‍ എന്നാല്‍ ദൈവം അവളോടൊപ്പമാണ് എന്നെ കൊണ്ടുപോയത്.””

“”അവള്‍ മസ്‌ക്കുലിന്‍ ആയാണ് വസ്ത്രം ധരിച്ചിരുന്നത്. അദ്ദേഹം എന്നെ പൂര്‍ണമായും തെറ്റിദ്ധരിച്ചു”” എന്ന് സണ്ണി ഒരു അഭിമുഖത്തില്‍ പറഞ്ഞു. “”അവര്‍ രണ്ടുപേരും കൈകള്‍ കൂട്ടിപിടിച്ചിരിക്കുകയായിരുന്നു അതിനാല്‍ ഞാന്‍ തെറ്റിദ്ധരിച്ചു”” എന്ന് ഡാനിയലും കൂട്ടിച്ചേര്‍ത്തു. 2011ലാണ് സണ്ണിയും ഡാനിയേലും വിവാഹിതരാകുന്നത്.