സണ്ണി നൈറ്റില്‍നിന്ന് സണ്ണി ലിയോണ്‍ പിന്മാറി, കൂട്ടത്തില്‍ യുവാക്കള്‍ക്കൊരു ഉപദേശവും

കന്നഡ ബാന്‍ഡുകളെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തി നടത്താനിരുന്ന സണ്ണി നൈറ്റ്‌സില്‍നിന്ന് ബോളിവുഡ് താരം സണ്ണി ലിയോണ്‍ പിന്മാറി. ബംഗളൂരുവിലെ മാന്യതാ ടെക്ക് പാര്‍ക്കില്‍ സംഘടിപ്പിക്കാനിരുന്ന പുതുവത്സര പരിപാടിയായിരുന്നു സണ്ണി നൈറ്റ്‌സ്.

സണ്ണി ലിയോണ്‍ വന്നാല്‍ നഗരത്തിന്റെ സംസ്‌ക്കാരം മലീമസമാകുമെന്ന് ചൂണ്ടിക്കാട്ടി നിരവധി കന്നഡ സംഘടനകള്‍ സണ്ണി ലിയോണെതിരെ രംഗത്ത് വന്നിരുന്നു. താരം പങ്കെടുക്കാതിരിക്കുന്നതിനായി കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവര്‍ പ്രതിഷേധ പരിപാടികള്‍ നടത്തി വരികയായിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണാടക പൊലീസ് കമ്മീഷ്ണര്‍ ടി. സുനീല്‍ കുമാര്‍ പരിപാടിക്ക് അനുമതിയും നിഷേധിച്ചിരുന്നു.

സണ്ണി നൈറ്റ്‌സ് നടത്തുന്നതിനായി സംഘാടകര്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് താരം സ്വയം പിന്മാറിയത്. പിന്മാറുകയാണെന്ന് അറിയിച്ചുകൊണ്ട് സണ്ണി ലിയോണ്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍.