ഹലോവീന്‍ ദിനത്തിനായി അണിഞ്ഞൊരുങ്ങി സണ്ണി ലിയോണും ഭര്‍ത്താവും

ദീപാവലി പാര്‍ട്ടികള്‍ക്ക് പിന്നാലെ ഹലോവീന്‍ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ്. സണ്ണി ലിയോണ്‍ ആണ് ആരാധകരുടെ മനം കവര്‍ന്ന് എത്തിയിരിക്കുന്നത്. മെക്‌സിക്കന്‍ പെയിന്റര്‍ ഫ്രിഡ കാഹ്ലോയുടെ മന്ത്രവാദിനി ലുക്കിലാണ് സണ്ണി എത്തിയിരിക്കുന്നത്.

ഭര്‍ത്താവ് ഡാനിയേല്‍ വെബെറിനൊപ്പമുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. വെള്ള ഫ്‌ളോറല്‍ ഓഫ് ഷോള്‍ഡര്‍ ടോപ്പിനൊപ്പം ചുവപ്പില്‍ ഗോള്‍ഡന്‍ ലൈന്‍ വരുന്ന സ്‌കേര്‍ട്ടുമാണ് സണ്ണിയുടെ വേഷം. തലയില്‍ പൂക്കളും മേക്ക് അപ്പും കൂടി ഹോട്ട് ലുക്കിലാണ് സണ്ണി എത്തിയിരിക്കുന്നത്.

https://www.instagram.com/p/B4SkEWThuK3/

സണ്ണിയുടെ ഹലോവീന്‍ ലുക്കിനെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നവാസുദ്ദീന്‍ സിദ്ദിഖിയും ആത്തിയ ഷെട്ടിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന “മോത്തിച്ചൂര്‍ ചക്‌നാച്ചൂര്‍” എന്ന ചിത്രത്തില്‍ ഐറ്റം നമ്പറുമായി എത്തുന്നുണ്ട്.

https://www.instagram.com/p/B4SkoZrh0Hp/