ആദിത്യ പഞ്ചോലിയും കങ്കണ റണാവത്തും തമ്മിലുള്ള ‘ബന്ധത്തെ’ കുറിച്ച് തുറന്ന് പറഞ്ഞ് മകന്‍ സൂരജ് പഞ്ചോലി

നടി കങ്കണ റണാവത്തുമായി ആദിത്യ പഞ്ചോലിക്കുണ്ടായിരുന്ന അവിഹിത ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മകന്‍ സൂരജ് പഞ്ചോലി. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ആ ബന്ധം തന്നെയും കുടുംബത്തെയും ഒരുപാട് ബാധിച്ചിരുന്നതായി സൂരജ് പറഞ്ഞു. അതില്‍ താന്‍ അധികം ഇടപെട്ടില്ലെന്നും സൂരജ് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

”ഞാന്‍ മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമാണ് കഴിഞ്ഞിരുന്നത്. ആ പ്രശ്‌നം അച്ഛനും അമ്മക്കും ഇടയിലുണ്ടായിരുന്നതാണ്, അത് അവര്‍ തന്നെ തീര്‍ക്കട്ടെയെന്ന് ഞാന്‍ കരുതി. എല്ലാവര്‍ക്കും ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാകും. എങ്കിലും അങ്ങനെയൊക്കെ സംഭവിച്ചതില്‍ ഞാന്‍ വളരെ ദുഖിതനാണ്. അമ്മ ശക്തമായി തന്നെ പിടിച്ച് നിന്നു” എന്ന് സൂരജ് പറഞ്ഞു.

സൂരജിന്റെ മുന്‍ ഗേള്‍ഫ്രണ്ടും നടിയുമായ ജിയാ ഖാന്റെ ആത്മഹത്യയെ കുറിച്ചും താരം പ്രതികരിച്ചു. 2013ലാണ് ജിയ ആത്മഹത്യ ചെയ്തത്. സൂരജിന്റെ പേകരിലും കേസുണ്ടായിരുന്നു. മാധ്യമങ്ങള്‍ എഴുതി പിടിപ്പിച്ചതാണെന്നും അതൊന്നും സത്യമല്ലെന്ന് തെളിഞ്ഞതാണെന്നും താരം പറഞ്ഞു.