സഹായങ്ങളെല്ലാം വ്യാജവും പി.ആര്‍ സ്റ്റണ്ടുമെന്ന് ആരോപണം; തെളിവുകളുമായി സോനു സൂദ്

നടൻ സോനു സൂദ് ചെയ്യുന്ന സഹായങ്ങൾ വലിയ വാർത്തയായിരുന്നു.  എന്നാൽ ഈ സഹായങ്ങൾ വ്യാജവും പി. ആര്‍ സ്റ്റണ്ടുമാണെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം ഉയർന്നിരുന്നു. ഇപ്പോഴിതാ ഇത് തള്ളുന്ന സ്‌കീന്‍ഷോട്ടുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് സോനു.

എസ്ആര്‍സിസി ആശുപത്രിയിലെ രോഗികളുടെ വിവരങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ച് ട്വിറ്ററില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ തള്ളിയത്.  സ്‌നേഹല്‍ എന്നൊരു വ്യക്തി തന്റെ കുട്ടിയുടെ ചികിത്സയ്ക്ക്  സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ചെയ്ത ഒരു ട്വീറ്റില്‍ സോനു സൂദ് സഹായവാഗ്ദാനം നടത്തിയതാണ് ആരോപണങ്ങൾക്ക് ആധാരം.

സ്‌നേഹല്‍ എന്നൊരു വ്യക്തി തന്നെയില്ലയെന്ന് ആരോപണമുയർന്നിരുന്നു.
ഈ രോഗി എസ്ആര്‍സിസി ആശുപത്രിയില്‍ ഉണ്ടാകും. അയാള്‍ക്ക് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യൂ.  സോനു ട്വിറ്ററില്‍ എഴുതി.