അയാള്‍ ആക്രോശിക്കുകയായിരുന്നു, ഞാന്‍ വിറച്ചുപോയി: ഊബര്‍ യാത്രാനുഭവം വെളിപ്പെടുത്തി സോനം കപൂര്‍

ഊബര്‍ യാത്രക്കിടെ ഉണ്ടായ ദുരനുഭവം പങ്കുവച്ച് ബോളിവുഡ് നടി സോനം കപൂര്‍. ലണ്ടനില്‍ വച്ചുണ്ടായ മോശം അനുഭവങ്ങളാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. ലണ്ടനില്‍ യാത്ര ചെയ്യാന്‍ ഊബറിന് പകരം ബസോ, കാറോ മാത്രം ഉപയോഗിക്കുക എന്നാണ് സോനം കുറിച്ചിരിക്കുന്നത്.

“”സുഹൃത്തുക്കളേ, ഊബര്‍ ലണ്ടനില്‍ യാത്ര ചെയ്തപ്പോള്‍ ഉണ്ടായ ഭയനാകമായ ഒരു അനുഭവം ഉണ്ടായി. ദയവായി കെയര്‍ഫുള്‍ ആകൂ. ലോക്കല്‍, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അല്ലെങ്കില്‍ കാറുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലതും സുരക്ഷിതമായതും. ഞാന്‍ ആകെ തളര്‍ന്നിരിക്കുകയാണ്”” എന്ന് സോനം ട്വിറ്ററില്‍ കുറിച്ചു.

എന്താണ് സംഭവിച്ചത് എന്ന കമന്റുകള്‍ക്ക് “”ഡ്രൈവര്‍ക്ക് നിലതെറ്റിയിരിക്കുകയായിരുന്നു, അലറുകയും ആക്രോശിക്കുകയും ചെയ്തു. ഞാന്‍ വിറച്ചു പോയി”” എന്ന മറുപടിയാണ് കൊടുത്തിരിക്കുന്നത്.

sonam kapoor, uber london, uber safety, london cabs, london public transport, sonam kapoor twitter, സോനം കപൂര്‍, ഊബര്‍