രണ്‍വീറിന്റെ ബാക്കി തുണി എടുത്ത് കോട്ട് തയ്പ്പിച്ചോ? സൊനാക്ഷിയുടെ പുത്തന്‍ കുപ്പായം കണ്ട് ആരാധകര്‍

ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹയുടെ പുതിയ ലുക്കാണ് സൈബറിടങ്ങളില്‍ പൊട്ടിച്ചിരികള്‍ ഉയര്‍ത്തിയിരിക്കുന്നത്. ആരാധകരെ ഞെട്ടിക്കാനായി ചെക്ക് ഡിസൈനിലുള്ള കോട്ടും പാന്റുമാണ് സൊനാക്ഷി ധരിച്ചിരിക്കുന്നത്. എന്നാല്‍ ഇത് രണ്‍വീര്‍ സിങ്ങിന്റെ കോട്ടിന്റെ ബാക്കിയാണോ എന്നാണ് ആരാധകരുടെ ചോദ്യം.

മഞ്ഞയും കറുപ്പും നിറത്തിലുള്ള ചെക്ക് കോട്ടും പാന്റുമിട്ട്. മുടി അഴിച്ചിട്ട് ബ്രൗണ്‍ ഷേഡുള്ള സണ്‍ഗ്ലാസും ധരിച്ച ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. എന്നാല്‍ ക്രെഡിറ്റ് മുഴുവനും രണ്‍വീറിനാണ് പോയത്. മാസങ്ങള്‍ക്ക് മുമ്പ് ഇതേ ഡിസൈനിലുള്ള സ്യൂട്ട് ധരിച്ച് രണ്‍വീര്‍ എത്തിയിരുന്നു.

ഇത് കോപ്പിയടിയാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഡിസൈനര്‍ ധ്രൂവ് കപൂറാണ് വസ്ത്രങ്ങള്‍ ഒരുക്കിയത്. രണ്‍വീറിന്റെ സ്യൂട്ട് സൊനാക്ഷിക്ക് നല്‍കി പറ്റിച്ചോ എന്നും മറ്റ് ചില കമന്റുകള്‍. സൊനാക്ഷിയുടെയും രണ്‍വീറിന്റെയും ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

https://www.instagram.com/p/BwKa0PGJQ1x/?utm_source=ig_embed&utm_campaign=dlfix