'വിഡ്ഢികളാണ് നിങ്ങള്‍, അജ്ഞതയും മനുഷത്വമില്ലായ്മയും ആദ്യം ഉപേക്ഷിക്കൂ'

കോവിഡ് പകരുമെന്ന് കരുതി വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ. കോവിഡ് പകരുമെന്ന് കരുതി നായകളെ ഉപേക്ഷിക്കുന്നവരെ വിഡ്ഢികളെന്നാണ് സൊനാക്ഷി സംബോധന ചെയ്യുന്നത്. തന്റെ വളര്‍ത്തു നായക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് സൊനാക്ഷിയുടെ പോസ്റ്റ്.

“”വൈറസ് പകരുമെന്ന പ്രചാരണം കേട്ട് ആളുകള്‍ അവരുടെ വളര്‍ത്തു നായകളെ ഉപേക്ഷിക്കുകയാണ്. നിങ്ങള്‍ക്ക് ഒരു വാര്‍ത്തയുണ്ട്- നിങ്ങള്‍ വിഡ്ഢികളാണ്. നിങ്ങളുടെ അജ്ഞതയും മനുഷ്യത്വമില്ലായ്മയുമാണ് ഉപേക്ഷിക്കേണ്ടത്”” എന്നാണ് താരത്തിന്റെ ട്വീറ്റ്.

കൃതി സനോന്‍, റിച്ച ഛദ്ദ, സൊനാലി ബെന്ദ്ര, ട്വിങ്കിള്‍ ഖന്ന എന്ന ബോളിവുഡ് താരങ്ങളും സമാനമായ ട്വീറ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. വൈറസ് പകരുമെന്ന് കരുതി വളര്‍ത്തുമൃഗങ്ങളെ ജനങ്ങള്‍ ഉപേക്ഷിക്കുന്ന നിരവധി വാര്‍ത്തകളാണ് വരുന്നത്.