ആര്‍ട്ട് വര്‍ക്കുകള്‍ ലേലത്തിന് വച്ച് സൊനാക്ഷി; പിപിഇ കിറ്റുകള്‍ വിതരണം ചെയ്ത് ആരാധകര്‍

കോവിഡ് പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദിവസവേതനക്കാരെ സഹായിക്കാനായി താന്‍ ചെയ്ത ആര്‍ട്ട് വര്‍ക്കുകള്‍ ലേലത്തിന് വച്ച് ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹ. ലോക്ഡൗണില്‍ കഷ്ടപ്പെടുന്ന ദിവസവേതനക്കാര്‍ക്ക് ഭക്ഷണ സാമഗ്രികള്‍ നല്‍കാനായാണ് സൊനാക്ഷി ഫണ്ട് സ്വരൂപിക്കുന്നത്.

പെയിന്റിങ്ങുകള്‍, സ്‌കെച്ചുകള്‍, ഡിജിറ്റല്‍ പ്രിന്റുകള്‍ ഉള്‍പ്പെടെയുള്ള ആര്‍ട്ട് വര്‍ക്കുകളാണ് സൊനാക്ഷി ലേലത്തിന് വച്ചിരിക്കുന്നത്. അതേസമയം സൊനാക്ഷിയുടെ ആരാധക കൂട്ടായ്മ പൂനെയിലെ ആശുപത്രിയില്‍ പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു.

സര്‍ദാര്‍ പട്ടേല്‍ ആശുപത്രിയില്‍ ആരാധകര്‍ പിപിഇ കിറ്റുകള്‍ വിതരണം ചെയ്തതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സൊനക്ഷി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

https://www.instagram.com/p/CAK3UUWAYbG/?utm_source=ig_embed