പ്രമോഷന്‍ പരിപാടിയ്ക്കിടെ അക്ഷയ് കുമാറിനെ തള്ളിയിട്ട് സൊനാക്ഷി; വൈറലായി വീഡിയോ

മംഗള്‍യാന്‍ ദൌത്യത്തിന്റെ കഥ പറയുന്ന അക്ഷയ് കുമാര്‍ ചിത്രം മിഷന്‍ മംഗള്‍ റിലീസിന് തയ്യാറെടുക്കുകയാണ്. മലയാളികളുടെ പ്രിയ താരം നിത്യ മേനോന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് മിഷന്‍ മംഗള്‍. ഐഎസ്ആര്‍ഒയിലെ ഒരു സാറ്റലൈറ്റ് ഡിസൈനറായാണ് നിത്യ ചിത്രത്തില്‍ വേഷമിടുന്നത്. റിലീസ് തിയതി അടുത്തിരിക്കെ പ്രമോഷന്‍ തിരക്കിലാണ് താരങ്ങല്‍. അത്തരത്തിലൊരു പ്രമോഷന്‍ പരിപാടിയ്ക്കിടെ അക്ഷയ് കുമാറിനെ കസേരയില്‍ നിന്ന് തള്ളി വീഴ്ത്തുന്ന സൊനാക്ഷി സിന്‍ഹയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

പരിപാടിയില്‍ തപ്‌സി പന്നു സംസാരിക്കുന്നതിനിടെയാണ് സംഭവം. ഇതിനിടെ കസേരയില്‍ ഇരുന്ന് പിന്നോട്ട് ചായുകയായിരുന്നു അക്ഷയ് കുമാര്‍. അപ്പോള്‍ അക്ഷയ്‌യെ സൊനാക്ഷി ചെറുതായെന്നു തള്ളുകയായിരുന്നു. ഇതേതുടര്‍ന്ന് നിയന്ത്രണം വിട്ട് അക്ഷയ് പിന്നിലേക്ക് മറിഞ്ഞ് വീഴുണു. പെട്ടെന്നുള്ള സൊനാക്ഷിയുടെ പ്രവര്‍ത്തി അക്ഷയിയെയും തപ്‌സിയെയും രമ്യയെയും വിദ്യയെയും ഒന്നു ഞെട്ടിച്ചു. “എന്നെ ആരെങ്കിലും വെറുപ്പിച്ചാല്‍, ഞാന്‍ ഇതായിരിക്കും ചെയ്യുക” എന്നാണ് സൊനാക്ഷിയുടെ പ്രതികരണം. തുടര്‍ന്ന് ചെറുചിരിയോടെ എണീറ്റ അക്ഷയ് വീഴ്ച കൂസാക്കാതെ പരിപാടി തുടര്‍ന്നു.

https://www.instagram.com/p/B09-OSrBYkK/?utm_source=ig_web_copy_link

അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നിത്യ മേനോന് പുറമെ വിദ്യാ ബാലന്‍, തപ്‌സി പന്നു, സൊനാക്ഷി സിന്‍ഹ, ക്രിതി കുല്‍ഹരി, ശര്‍മ്മന്‍ ജോഷി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന്റെ കഥ പറഞ്ഞുകൊണ്ടുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ജഗന്‍ ശക്തിയാണ്. ചിത്രം ഓഗസ്റ്റ് 15 നാണ് റിലീസിനെത്തുക.