ബോളിവുഡ് താരത്തെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് നീതു ചന്ദ്ര

ബിഗ് ബോസ് 11 ടെലിവിഷന്‍ ഷോയില്‍ അയ്യരിയുടെ പ്രമോഷന് എത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ഭോജ്പുരി ഭാഷയെക്കുറിച്ച് പറഞ്ഞ പ്രസ്താവന വിവാദമായിരുന്നു. തിയേറ്റര്‍ ആര്‍ട്ടിസ്റ്റും ബോളിവുഡ് നടിയുമായ നീതു ചന്ദ്ര സിദ്ധാര്‍ത്ഥിനെതിരെ ട്വിറ്ററില്‍ കുറിപ്പ് പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംഭവം വിവാദമായത്.

ഭോജ്പുരി ഭാഷയെ താങ്കള്‍ അപമാനിച്ചുവെന്നും ഇത് അംഗീകരിക്കാന്‍ ആവില്ലെന്നുമുള്ള നീതുവിന്റെ ട്വിറ്റര്‍ പോസ്റ്റിന് പിന്നാലെ ക്ഷമാപണവുമായി സിദ്ധാര്‍ത്ഥ് രംഗത്തു വന്നു.