ആഷികിയ്ക്ക് ശേഷമായിരുന്നു അത്, വേദനാജനകമായ അവസ്ഥ, എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന് ഞാന്‍ എന്നോട് ചോദിച്ചു: ശ്രദ്ധ കപൂര്‍

ജീവിതത്തില്‍ നേരിട്ട പല പ്രതിസന്ധിഘട്ടങ്ങളും താരങ്ങള്‍ പൊതുവേദികളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ താന്‍ നേരിട്ട വിഷാദ രോഗത്തെ കുറിച്ച് തുറന്നു സംസാരിച്ച് ദീപിക പദുകോണ്‍ ആഗോളശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആ പാത പിന്തുടര്‍ന്ന് തനിക്ക് ഉത്കണ്ഠ രോഗമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടി ശ്രദ്ധ കപൂര്‍.

പിങ്ക് വില്ലയുമായുള്ള അഭിമുഖത്തിലാണ് ശ്രദ്ധയുടെ തുറന്നുപറച്ചില്‍. എനിക്ക് ഉത്കണ്ഠ എന്താണെന്ന് തന്നെ അറിയുമായിരുന്നില്ല. ഞാനറിയാതെ തന്നെ അതെന്നില്‍ പിടിമുറുക്കി കൊണ്ടിരുന്നു. അവസാനം ആഷികിയുടെ ഷൂട്ടിംഗിന് ശേഷം മാത്രമാണ് അത് ഭീകരമായ മുഖം കാട്ടിത്തുടങ്ങിയത്.

Read more

ശാരീരികമായ വേദനകളും വിഷമതകളും ഒക്കെയായിരുന്നു ലക്ഷണം. ധാരാളം ടെസ്റ്റുകള്‍ നടത്തി. ഒരു രോഗവും കണ്ടെത്താനായില്ല. ആദ്യഘട്ടങ്ങളില്‍ എന്നെ കണ്ട് ഡോക്ടര്‍മാര്‍ തന്നെ അതിശയിച്ച് പോയിരിക്കണം. തിരിച്ചറിഞ്ഞതു മുതല്‍ വളരെ കരുതലോടെ നീങ്ങിയതിനാല്‍ എനിക്കതിനെ ഫലപ്രദമായി കീഴ്‌പ്പെടുത്താനായി ശ്രദ്ധ കൂട്ടിച്ചേര്‍ത്തു. പ്രഭാസ് നായകനായെത്തിയ സാഹോയാണ് ശ്രദ്ധയുടെ ഏറ്റവും പുതിയ ചിത്രം.