ശ്രദ്ധ കപൂര്‍ വിവാഹിതയാകുന്നു; വരന്‍ സുഹൃത്തായ ഫോട്ടോഗ്രാഫര്‍

ബോളിവുഡില്‍ നിന്നും വീണ്ടുമൊരു വിവാഹ വാര്‍ത്ത. നടി ശ്രദ്ധ കപൂര്‍ വിവാഹിതയാകുന്നു എന്നുളള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സുഹൃത്തും ഫോട്ടോഗ്രാഫറുമായ റോഷന്‍ ശ്രേഷ്ഠയാണ് ശ്രദ്ധയുടെ വരന്‍. 2020 ഓടെ ഇവരുടെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

2010 ല്‍ “തീന്‍ പാര്‍ട്ടി” എന്ന സിനിമയിലൂടെയാണ് ശ്രദ്ധ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2013 ല്‍ പുറത്തിറങ്ങിയ “ആഷിക്വി 2” താരത്തിന്റെ കരിയറില്‍ വന്‍ മാറ്റമാണ് സൃഷ്ടിച്ചത്. ആദ്യത്യ റോയ് കപൂര്‍-ശ്രദ്ധ ജോഡികള്‍ ബോളിവുഡിലെ താരങ്ങളായി മാറി. പിന്നീട് പുറത്തു വന്ന ശ്രദ്ധ കപൂറിനിന്റെ ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രഭാസ് നായകനായെത്തുന്ന “സാഹോ” എന്ന തെലുങ്കു ചിത്രത്തില്‍ ശ്രദ്ധയാണ് നായികയായെത്തുന്നത്. ചിത്രം ആഗസ്റ്റ് 15 ന് തിയേറ്ററുകളിലെത്തും. ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ബയോപിക്കില്‍ നിന്നും ശ്രദ്ധ കപൂര്‍ പിന്മാറിയത് അടുത്തിടെ ഏറെ വാര്‍ത്തയായിരുന്നു. മറ്റ് ചിത്രങ്ങളുടെ തിരക്കുകള്‍ കൊണ്ടാണ് ശ്രദ്ധ ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.