അവാര്‍ഡ് രണ്‍വീറിന്; ഷോയില്‍ നിന്ന് ക്ഷുഭിതനായി ഷാഹിദ് കപൂര്‍ ഇറങ്ങിപ്പോയി?

മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കാത്തതില്‍ ക്ഷുഭിതനായി ഷാഹിദ് കപൂര്‍ ഷോയില്‍ നിന്ന് ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ട്. സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡിന് ഇടയിലാണ് സംഭവമുണ്ടായത്. മികച്ച നടനുള്ള അവാര്‍ഡ് പ്രതീക്ഷിച്ചാണ് ഷാഹിദ് ഷോയില്‍ എത്തിയത്. എന്നാല്‍ അവാര്‍ഡ് രണ്‍വീര്‍ സിങ്ങിന് ആണെന്ന് അറിഞ്ഞതോടെ താരം ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് പിങ്ക് വില്ലയില്‍ വന്ന റിപ്പോര്‍ട്ട്.

ഗല്ലി ബോയിലെ അഭിനയത്തിലാണ് രണ്‍വീറിന് അവാര്‍ഡ് ലഭിച്ചത്. കബീര്‍ സിങ്ങില്‍ ഷാഹിദ് കപൂറും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അവാര്‍ഡ് പ്രതീക്ഷിച്ചാണ് താരം ഷോയില്‍ ഡാന്‍സ് കളിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തിയത്. അവാര്‍ഡ് ഷോയുടെ അധികൃതരുടെ അണ്‍പ്രൊഫഷണല്‍ പെരുമാറ്റത്തില്‍ ഷാഹിദ് അസ്വസ്ഥനാവുകയായിരുന്നു.

ഷാഹിദ് കപൂറും രണ്‍വീറും പത്മാവദില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഷൂട്ടിങ് സെറ്റില്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് അന്നുതന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.