ലോക്ഡൗണില്‍ കുക്കായി ഷാഹിദും; അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി തയ്യാറാക്കിയ ഭക്ഷണം പങ്കുവെച്ച് ഭാര്യ

ലോക്ഡൗണ്‍ കാലം പാചക പരീക്ഷണങ്ങളുമായാണ് സിനിമാതാരങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ദീപിക പദുക്കോണ്‍, രണ്‍ബീര്‍, ആലിയ ഭട്ട്, കത്രീന കൈഫ് എന്നിങ്ങനെ പലരുടെയും പാചക പരീക്ഷണങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുല്‍ഖര്‍ സല്‍മാനും കുക്കിംഗ് പരീക്ഷണങ്ങളുമായി എത്തിയിരുന്നു.

ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ പാചക മികവാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ഷാഹിദ് പാചകം ചെയ്തതെന്നാണ് ഭാര്യ മിറ ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. കഴിച്ചതില്‍ വച്ചേറ്റവും രുചികരമായ പാസ്തയാണിത് എന്നും മിറ കുറിച്ചു. ഗ്രീന്‍പീസും സോസും ചേര്‍ത്ത പാസ്തയുടെ ചിത്രമാണ് മിറ പോസ്റ്റ് ചെയ്തത്.

Mira Rajput showered praise on Shahid Kapoor in her Instagram stories.

2015-ലാണ് മിറയും ഷാഹിദും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും മിഷ, സെയ്ന്‍ എന്നീ രണ്ട് മക്കളുമുണ്ട്. ലോക്ഡൗണില്‍ ഇരുവരും മുംബൈയിലെ വസതിയിലാണ് ഇപ്പോള്‍.