ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് വിവാഹാശംസകള്‍ നേര്‍ന്ന് ഷാരൂഖ് ഖാന്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ

ബോളിവുഡിന്റെ കിംഗ് ഖാന്‍ വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മീര്‍ ഫൗണ്ടേഷന്‍ എന്ന എന്‍ജിഓക്കായി ഷാരൂഖിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആസിഡ് ആക്രമണത്തിനിരയായ അനുപമ എന്ന പെണ്‍കുട്ടിക്ക് വിവാഹാശംസകള്‍ നേര്‍ന്ന് താരം പങ്കുവെച്ച ട്വീറ്റ് ആണ് സൈബര്‍ലോകം ഏറ്റെടുത്തിരിക്കുന്നത്.

ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടികളെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആണ് മീര്‍ ഫൗണ്ടേഷന്‍. അനുപമയും എന്‍ജിഒയിലെ അംഗമാണ്. പുതിയ ജീവിതത്തിന് എല്ലാ ആശംസകളുമാണ് ഷാരൂഖ് അനുപമക്കും ജഗ്ദീപിനും നേരുന്നത്.

ഇതോടെ ആരാധകരും ഇരുവര്‍ക്കും വിവാഹാശംസകള്‍ പങ്കുവച്ചെത്തി. ഷാരൂഖിന്റെ പ്രവൃത്തികളെ അഭിനനന്ദിച്ചും നിരവധി ആരാധകര്‍ എത്തി. അനേകം പേര്‍ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്.