'സീറോ'യ്ക്ക് ശേഷം എനിക്ക് പേടിയായിരുന്നു, ആത്മവിശ്വാസം ഉണ്ടായിരുന്നില്ല: ഷാരൂഖ് ഖാന്‍

‘പഠാന്‍’ തിയേറ്ററുകളില്‍ ഗംഭീര വിജയം നേടുന്നതിനിടെ പ്രേക്ഷകരോട് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍. 2018ല്‍ എത്തിയ ‘സീറോ’യ്ക്ക് ശേഷം തനിക്ക് തീരെ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല എന്നും ഷാരൂഖ് വ്യക്തമാക്കുന്നുണ്ട്. പഠാനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഷാരൂഖ് ഇക്കാര്യം തുറന്നു പറഞ്ഞത്.

സീറോയ്ക്ക് ശേഷം തനിക്ക് ആത്മവിശ്വാസം തീരെ ഉണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ പേടിയുണ്ടായിരുന്നു. സിനിമാ വ്യവസായത്തിന് ജീവന്‍ നല്‍കിയതിന് നന്ദി, ഒന്നും അസ്തമിച്ചിട്ടില്ല. തന്നെ സ്‌നേഹിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ ഉണ്ട്, സിനിമാ അനുഭവം ഒരു പ്രണയാനുഭവമാണ്.

അത് ആരെയും വേദനിപ്പിക്കാന്‍ പാടില്ല എന്നാണ് ഷാരൂഖ് പറയുന്നത്. പഠാന്റെ റിലീസിനെ തടസപ്പെടുത്തുന്ന പലതും സംഭവിച്ചെങ്കിലും ഇത്രയധികം പിന്തുണ നല്‍കിയതിന് പ്രേക്ഷകരോടും മാധ്യമങ്ങളോടും തങ്ങളെല്ലാം അങ്ങേയറ്റം നന്ദിയുള്ളവരാണെന്നും ഷാരൂഖ് പറഞ്ഞു.

അതേസമയം, ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം അഞ്ച് ദിവസം കൊണ്ട് 542 കോടി രൂപയുടെ കലക്ഷനാണ് നേടിയത്. ഇന്ത്യയില്‍ നിന്ന് 335 കോടിയും വിദേശ രാജ്യങ്ങളില്‍ നിന്നായി 207 കോടിയും സിനിമ നേടി. ഇതോടെ കടുത്ത പ്രതിസന്ധിയിലായിരുന്ന ബോളിവുഡിന്റെ പുതുജീവനായിട്ടാണ് പഠാനെ വിലയിരുത്തുന്നത്.

Read more

ചിത്രമാകട്ടെ ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാരാന്ത്യ ഓപ്പണിംഗ് ആണ് സ്വന്തമാക്കിയത്. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സല്‍മാന്‍ ഖാനും ചിത്രത്തില്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്.