ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി ഓഫീസ് കെട്ടിടം വിട്ടുനൽകാമെന്ന് ഷാരൂഖ് ഖാൻ

ഓ​ഫീ​സ് കെ​ട്ടി​ടം കൊ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​ട്ടു​ന​ൽ​കു​മെ​ന്ന് നടന്‍ ഷാ​രൂ​ഖ് ഖാ​ൻ. ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി നാ​ലു​നി​ല ഓ​ഫീ​സ് കെ​ട്ടി​ടം വി​ട്ടു​ന​ൽ​കാമെന്ന് ഷാ​രൂ​ഖ് ഖാ​നും ഭാ​ര്യ ഗൗ​രി​യും അ​റി​യി​ച്ചു.

മും​ബൈ​യി​ലെ ഓ​ഫീ​സ് കെ​ട്ടി​ട​മാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​ട്ടു​ന​ൽ​കു​ന്ന​ത്. ബ്രി​ഹ​ൻ​ മും​ബൈ മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും വേ​ണ്ടി​യു​ള്ള ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ ഒ​രു​ക്കു​ക. ഷാരൂഖിന്റെ പ്രവൃത്തിയില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.