സൈക്കിള്‍ റിക്ഷയില്‍ യാത്ര ചെയ്ത ഷാരൂഖ് ഖാനും കത്രീന കൈഫും അനുഷ്‌ക ശര്‍മ്മയും, ചിത്രം തരംഗമാക്കുന്നു

ആനന്ദ് എല്‍ റായ് സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് സീറോ. ഷാരൂഖ് ഖാന്‍, കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഒരു ചിത്രം ഷാരൂഖ് പങ്കുവച്ചു. സൈക്കിള്‍ റിക്ഷയില്‍ യാത്ര ചെയുന്ന ഷാരൂഖ് ഖാനും കത്രീന കൈഫും അനുഷ്‌ക ശര്‍മ്മയുമാണ് ചിത്രത്തിലുള്ളത്. ഈ ചിത്രം ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി.

മികച്ച ഓര്‍മ്മകള്‍ ഭ്രാന്തന്‍ ആശയങ്ങളില്‍ നിന്നാണ് തുടങ്ങുന്നത്. പെണ്‍കുട്ടികള്‍ എന്നെ യാത്രയ്ക്ക് കൊണ്ടു പോകുകയാണെന്ന് ഷാരൂഖ് കുറിച്ചു.

നേരെത്ത ഷാരൂഖ് കുള്ളനായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഇതു സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.