ആര്യനെ കാണാന്‍ ഷാരൂഖ് എത്തി, വീഡിയോ

 

ലഹരി മരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന മകന്‍ ആര്യനെ കാണാന്‍ ഷാരൂഖ് മുംബൈയിലെ ജയിലിലെത്തി. ആര്യനെ ആര്‍തര്‍ റോഡ് ജയിലിലേക്ക് കൊണ്ടുപോയ ശേഷം, ജയില്‍ നയങ്ങളും കോവിഡ് പ്രോട്ടോക്കോളുകളും കാരണം അദ്ദേഹത്തിന് മാതാപിതാക്കളെ കാണാന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം, ഇന്ന് രാവിലെ മുംബൈ ഹൈക്കോടതിയില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കും.

നേരത്തെ, ഒരു റിപ്പോര്‍ട്ട് ഷാരൂഖിന്റെ ഉറ്റ സുഹൃത്തിനെ അധികരിച്ച് പുറത്തുവന്നിരുന്നു. ‘അദ്ദേഹം ദുഃഖിതനും കോപാകുലനുമാണ്. ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നില്ല, നിസ്സഹായനായ ഒരു പിതാവിനെപ്പോലെ തകര്‍ന്നിരിക്കുകയാണ്,’ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി

 

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രശസ്തനായ ഒരു നടന്റെ മൂത്തപുത്രന്‍ എന്ന നിലയില്‍, 1997 ല്‍ ജനിച്ചതു മുതല്‍ ആര്യന്‍ കൗതുകത്തിന്റെ കേന്ദ്രമായിരുന്നു. ആര്യന്‍ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം ലണ്ടനിലെ സെവനോക്‌സില്‍ നിന്നാണ് നേടിയത്. ഈ വര്‍ഷം ആദ്യം സതേണ്‍ കാലിഫോര്‍ണിയയിലെ സ്‌കൂള്‍ ഓഫ് സിനിമാറ്റിക് ആര്‍ട്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ്, സിനിമാറ്റിക് ആര്‍ട്‌സ്, ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡക്ഷന്‍ ബിരുദം കരസ്ഥമാക്കിയിരുന്നു

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)