കാറപകടം; നടി ഷബാന അസ്മിക്ക് ഗുരുതര പരിക്ക്

ബോളിവുഡ് നടി ഷബാന അസ്മിക്ക് കാറപകടത്തില്‍ ഗുരുതര പരിക്ക്. മുംബൈ പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് പകടം. ഭര്‍ത്താവ് ജാവേദ് അക്തറും കാറിലുണ്ടായിരുന്നു. അദ്ദേഹം സുരക്ഷിതനാണ്. കലാപൂര്‍ ടോള്‍ പ്ലാസയില്‍ വച്ച് കാര്‍ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ച് കയറിയതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പന്‍വേലിലെ എംജിഎം ആശുപത്രിയിലാണ് ഷബാന അസ്മിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെയായിരുന്നു ജാവേദ് അക്തറിന്റെ 75ാം പിറന്നാള്‍ ആഘോഷം.

EOj3_f9U0AEvDe0

ടാറ്റ സഫാരി കാറിലായിരുന്നു യാത്ര. ലോറിയുടെ പുറകുഭാഗത്താണ് കാറിടിച്ചത്. ഇതോടെ കാറിന്റെ മുന്‍വശം തകര്‍ന്നു. ഇതുവഴി പോയ മറ്റ് യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ കാറില്‍ നിന്ന് പുറത്തെത്തിച്ചത്.

WhatsApp Image 2020-01-18 at 5.00.17 PM (1).

Read more

WhatsApp Image 2020-01-18 at 5.00.17 PM.