'ചെറിയമ്മേ എന്ന് വിളിച്ചിരുന്നെങ്കില്‍ അവര്‍ മാനസികമായി തകര്‍ന്നേനെ.., ആന്റി എന്ന് വിളിക്കുന്നത് അച്ഛന്‍ വിലക്കുകയും ചെയ്തു'; കരീനയെ കുറിച്ച് സെയ്ഫിന്റെ മകള്‍ സാറ

അച്ഛന്‍ സെയ്ഫ് അലിഖാന്‍ നടി കരീന കപൂറിനെ രണ്ടാം വിവാഹം ചെയ്തപ്പോള്‍ തനിക്കുണ്ടായ ഒരു വലിയ സംശയം പങ്കുവച്ച് നടി സാറ അലിഖാന്‍. കരീനയെ എന്ത് വിളിക്കണം എന്നായിരുന്നു സാറയുടെ സംശയം. നിനക്ക് ഒരു അമ്മയുണ്ട്, എനിക്ക് സുഹൃത്തുക്കള്‍ മതി എന്ന നിലപാടായിരുന്നു കരീനക്ക്. ഇത് നിന്റെ രണ്ടാനമ്മയാണ്, ഇഷ്ടമുള്ള പോലെ വിളിച്ചോളും എന്ന് അച്ഛന്‍ സെയ്ഫും പറഞ്ഞതായി സാറ പറയുന്നു.

കോഫി വിത്ത് കരണ്‍ എന്ന പരിപാടിക്കിടെയാണ് ഇക്കാര്യം സാറ തുറന്നുപറഞ്ഞത്. എന്നാല്‍ ചെറിയമ്മേ എന്ന് വിളിക്കാമായിരുന്നില്ലേ എന്ന് കരണ്‍ ജോഹര്‍ പറഞ്ഞു. അങ്ങനെ വിളിച്ചിരുന്നേല്‍ അവര്‍ മാനസികമായി തളര്‍ന്നേനെ എന്ന് സാറ പറഞ്ഞു. കരീനയെന്നോ, ആന്റിയെന്നോ വിളിക്കേണ്ടത് എന്നായി. ആന്റി എന്ന് വിളിക്കരതെന്ന് അച്ഛനും പറഞ്ഞു.

പിന്നീട് കരീന എന്ന് തന്നെ വിളിക്കുകയായിരുന്നു എന്ന് സാറ പറഞ്ഞു. നേരത്തെ “കഭി ഖുശി കഭി ഖം” എന്ന സിനിമയിലെ പൂ എന്ന കഥാപാത്രത്തെ ഏറെ ഇഷ്ടമാണ് എന്ന് സാറ പറയാറുണ്ടായിരുന്നു. സെയ്ഫിന്റെ ആദ്യ ഭാര്യ അമൃത സിംഗ് ആണ് സാറയുടെ അമ്മ.

Read more