96 കിലോയില്‍ നിന്ന് സൈസ് സീറോയിലേക്ക്; സാറ അലി ഖാന്റെ അതിശയിപ്പിക്കുന്ന മേക്കോവര്‍ രഹസ്യം

Gambinos Ad
ript>

ബോളിവുഡ് സൂപ്പര്‍താരം സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറ അലി ഖാന്‍ ബോളിവുഡിന് ഇപ്പോള്‍ അപരിചിതയല്ല. കേദാര്‍നാഥ് എന്ന ആദ്യ ചിത്രത്തിലൂടെ ബോളിവുഡില്‍ തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് അവര്‍. എന്നാല്‍ സിനിമയിലേക്ക് എത്തുന്നതിനു മുമ്പ് അമിത വണ്ണത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം അവര്‍ നേരിട്ടിരുന്നു. എന്നാല്‍ പിന്നീട് വിമര്‍ശകരുടെ വായടപ്പിച്ച് അതിശയിപ്പിക്കുന്ന മേക്കോവറില്‍ സാറ തിരിച്ചു വന്നു. 96 കിലോയില്‍ നിന്ന് ഇപ്പോഴത്തെ ലുക്കില്‍ എത്തിയിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സാറ.

Gambinos Ad

കൊളംബിയയില്‍ പഠിക്കുന്ന സമയത്ത് പിസിഒഡി മൂലമുള്ള ബുദ്ധിമുട്ടുകളും അമിതവണ്ണവും സാറയെ അക്കാലത്ത് വല്ലാതെ അലട്ടിയിരുന്നു. എന്നാല്‍ ഒരു നടിയാകണം എന്ന ആഗ്രഹം അന്ന് മുതല്‍ സാറയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ശരീരഭാരം 96 ല്‍ എത്തിയപ്പോള്‍ സാറ തനിക്കൊരു മാറ്റം വേണമെന്നു ചിന്തിച്ചു തുടങ്ങി. അമ്മ അമൃത സിങ് ആയിരുന്നു സാറയ്ക്ക് ഇതിനുള്ള പ്രചോദനം നല്‍കിയത്. പിന്നെ ഭാരം കുറയ്ക്കാനുള്ള കഠിന പരിശ്രമമായിരുന്നു. ഡയറ്റില്‍ വരുത്തിയ ആരോഗ്യകരമായ മാറ്റമാണ് തന്റെ വണ്ണം കുറയാന്‍ കാരണമായതെന്നാണ് സാറ പറയുന്നത്.

കോളേജ് കാലങ്ങളില്‍ സാറയുടെ പ്രിയപ്പെട്ട ഭക്ഷണം പിസയായിരുന്നു. ആദ്യത്തെ സ്റ്റെപ്പ് പിസ കഴിക്കില്ലെന്ന തീരുമാനമായിരുന്നു. ഇതിനു പുറമെ മറ്റു രണ്ടു ഭക്ഷണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ചിക്കനും മുട്ടയുമാണ് സാറയുടെ ഡയറ്റിലെ പ്രധാന ഭക്ഷണങ്ങള്‍. ദിവസം മൂന്നുനേരവും ഇതു മാത്രമാണ് കഴിച്ചിരുന്നതെന്നും സാറ പറയുന്നു. കീറ്റോ ഡയറ്റ് തനിക്കു ഫലിക്കാത്തതിനാലാണ് അത് പിന്തുടരാതിരുന്നതെന്നും സാറ വ്യക്തമാക്കി. ഇതിനു പുറമേ അച്ഛന്‍ സെയ്ഫിനൊപ്പവും സഹോദരനൊപ്പവും സ്ഥിരമായി ടെന്നീസ് കളിക്കുമായിരുന്നെന്നും സാറ പറഞ്ഞു.