ഐശ്വര്യറായിയുടെ മാനേജരെ രക്ഷിച്ച സംഭവം; ഷാരൂഖിന് സല്‍മാന്റെ അഭിനന്ദനം ഇങ്ങനെ- വീഡിയോ

ദീപാവലി നാളില്‍ അമിതാഭ് ബച്ചനും കുടുംബവും സിനിമാ പ്രവര്‍ത്തകര്‍ക്കും സുഹൃത്തിക്കള്‍ക്കുമായി പാര്‍ട്ടി ഒരുക്കിയിരുന്നു. ആഘോഷത്തിനിടെ ഐശ്വര്യറായിയുടെ മാനേജര്‍ അര്‍ച്ചന സദാനന്ദിന്റെ വസ്ത്രത്തില്‍ തീ പടര്‍ന്നെന്നും ഷാരൂഖ്ഖാന്റെ സമയോചിതമായ ഇടപെടലിലൂടെ വന്‍അപകടം ഒഴിവായെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ ഷാരൂഖിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ സല്‍മാന്‍ ഖാന്‍.

ഷാരൂഖിന്റെ ഒരു ചിത്രത്തിലെ രംഗം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചാണ് സല്‍മാന്റെ അഭിനന്ദനം. വസ്ത്രത്തില്‍ തീപിടിച്ച് വളരെ ലാഘവത്തോടെ നടന്നു പോകുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. സല്‍മാന്‍ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

മുംബൈയില്‍ ജൂഹൂ ബീച്ചിനരികിലെ തന്റെ വീടായ ജല്‍സയില്‍ വച്ചായിരുന്നു അമിതാഭ് ബച്ചന്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. ആഘോഷത്തിനിടെ ഐശ്വര്യറായിയുടെ മാനേജര്‍ അര്‍ച്ചന സദാനന്ദിന്റെ വസ്ത്രത്തില്‍ തീ പടര്‍ന്നു. ഇത് ശ്രദ്ധയില്‍ പെട്ട ഷാരൂഖ് അര്‍ച്ചനയുടെ അടുത്തേക്ക് എത്തുകയും വസ്ത്രത്തിലെ തീ തല്ലിക്കെടുത്തുകയും ചെയ്തു. അപകടം നടക്കുമ്പോള്‍ അര്‍ച്ചനയുടെ മകളും തൊട്ടടുത്ത് ഉണ്ടായിരുന്നു.

https://www.instagram.com/p/B4P0-SVFSNd/?utm_source=ig_web_copy_link