കുതിരയെ വെറും കാലില്‍ ഓടി തോല്‍പ്പിച്ച് സല്‍മാന്‍ ഖാന്‍; ടൈഗര്‍ പവറെന്ന് ആരാധകര്‍; വ്യാജ വീഡിയോ ചമച്ച് വെറുതെ നാണംകെടുന്നതെന്തിനെന്ന് വിമര്‍ശനം

കുറച്ചു ദിവസങ്ങളായി നടന്‍ സല്‍മാന്‍ ഖാന്റെ സാഹസിക വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സ്വിമ്മിംഗ് പൂളില്‍ അതിസാഹസികമായി എടുത്തു ചാടുന്ന വീഡിയോയ്ക്ക് പുറമേ ഇപ്പോഴിതാ കുതിരയെ ഓടിത്തോല്‍പ്പിക്കുന്ന വീഡിയോയാണ് താരം പങ്കു വെച്ചിരിക്കുന്നത്.

നടന്‍ സഹീര്‍ ഇക്ബാലാണ് ഹോഴ്‌സ് റൈയ്ഡ് നടത്തുന്നത്. സഹീറിന്റെ കുതിര പാച്ചിലിനോടാണ് സല്‍മാന്റെ മത്സരം. എന്നാല്‍ കുതിരയെ തോല്‍പിച്ച് സല്ലു വിജയിച്ചിരിക്കുകയാണ്. ” ഒവര്‍ പവര്‍ ഹോഴ്‌സ് പവര്‍ എന്ന് കുറിച്ച് സല്‍മാന്‍ തന്നെയാണ് ഈ വീഡിയോ പങ്കു ൈവെച്ചിരിക്കുന്നത്.

ആരാധകര്‍ ടൈഗര്‍ പവര്‍ എന്ന് കമന്‌റിടുമ്പോള്‍ ഇത്തരം വ്യാജ വീഡിയോകള്‍ ചമച്ച് സ്വയം നാണംകെടാന്‍ സല്‍മാന്‍ നോക്കരുതെന്നാണ് വിമര്‍ശകരുടെ താക്കീത്.

അതേസമയം, താരത്തിന്റെ പുതിയ ചിത്രം ഭാരത് മികച്ച വിജയം തേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. കത്രീന കൈഫാണ് ചിത്രത്തിലെ നായിക. ഏറെ നാളുകള്‍ക്ക് ശേഷം സല്‍മാന്‍ കത്രീന ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ഭാരത്. ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതിനു മുമ്പ്  സല്‍മാന്‍ നായകനായി എത്തിയ റെയ്‌സ് 3 പൂര്‍ണ പരാജയമായിരുന്നു.

View this post on Instagram

Overpower horse power … fun run with @iamzahero

A post shared by Salman Khan (@beingsalmankhan) on