സിനിമ ഇഷ്ടപ്പെട്ടിട്ടില്ലെന്ന് പറഞ്ഞതിന് മാധ്യമപ്രവര്‍ത്തകയുടെ മുന്നില്‍ നിന്ന് സല്‍മാന്‍ മൂത്രമൊഴിച്ചു: വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍

 

തന്റെ സിനിമ ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകയോട് സല്‍മാന്‍ ഖാന്‍ പകരം വീട്ടിയ കഥ പറഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍. 2016 ല്‍ ദ ഹിന്ദുവിന്റെ റസിഡന്റ് എഡിറ്ററായിരുന്ന സച്ചന്‍ കല്‍ബാഗ് ആണ് ഈ സംഭവത്തെക്കുറിച്ച് ട്വിറ്ററിലൂടെ തുറന്നു പറയുന്നത്.

 

പത്ത് വര്‍ഷം മുമ്പ്, ഒരു സ്വതന്ത്ര്യ-ദേശീയ പുരസ്‌കാരം നേടിയ സിനിമാ നിരൂപക അദ്ദേഹവുമായി അഭിമുഖം നടത്താന്‍ ചെന്നിരുന്നു. ഈ നടന്‍ നായകനോ നായകന്മാരില്‍ ഒരാളോ ആയ കുറച്ച് സിനിമകളെ അവര്‍ വിമര്‍ശിച്ചിരുന്നു. അത് അദ്ദേഹത്തെ ചൊടിപ്പിച്ചു. എന്നാല്‍ തന്റെ പുതിയ സിനിമയുടെ റിലീസുള്ളതിനാല്‍ അദ്ദേഹം അഭിമുഖം നല്‍കുകയായിരുന്നു. ഇതിനായി എത്തിയതായിരുന്നു ഈ മാധ്യമപ്രവര്‍ത്തക. അതോടെ പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

വെയിലത്ത് മണിക്കൂറുകള്‍ അവരെ കാത്തു നിര്‍ത്തി. പിന്നീട് സെറ്റിലെ ഒരു പ്രോപ്പര്‍ട്ടിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ ഇരുന്നു. ഒടുവില്‍ അദ്ദേഹം വന്നു. നില്‍ക്കു, എനിക്ക് മൂത്രം ഒഴിക്കണമെന്നായിരുന്നു അയാള്‍ പറഞ്ഞത്. പിന്നാലെ അവരുടെ അടുത്ത് തന്നെ നിന്ന് മൂത്രമൊഴിക്കുകയായിരുന്നു. അഞ്ചടി മാത്രമായിരുന്നു അകലം. തന്റെ സിനിമ ഇഷ്ടപ്പെടാത്ത നിരൂപകയും മാധ്യമ പ്രവര്‍ത്തകയുമായ സ്ത്രീയോട് അയാള്‍ അങ്ങനെയാണ് പകരം വീട്ടിയത്” എന്നായിരുന്നു സച്ചിന്‍ വെളിപ്പെടുത്തിയത്.

 

അതേസമയം അന്തിം ആണ് സല്‍മാന്‍ ഖാന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. സല്‍മാന്റെ സഹോദരിയുടെ ഭര്‍ത്താവ് കൂടിയായ നടന്‍ ആയുഷ് ശര്‍മയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്തത്. മഹേഷ് മഞ്ചരേക്കര്‍ സംവിധാനം ചെയ്ത അന്തിം മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു.