ഇതുവരെ ഒരു സ്ത്രീ പോലും എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടില്ല, അതില്‍ അതിയായ ദുഖമുണ്ട്: സല്‍മാന്‍ ഖാന്‍

എപ്പോഴും വിവാഹത്തെക്കുറിച്ചുള്ള ചോദ്യം നേരിടുന്ന ബോളിവുഡ് നടനാണ് സല്‍മാന്‍ ഖാന്‍. 53ാം വയസ്സില്‍ എത്തിനില്‍ക്കുമ്പോള്‍ ആരെങ്കിലും താങ്കളോട് പ്രണയാഭ്യര്‍ഥന നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് സല്‍മാന്റെ മറുപടി ഇങ്ങനെ

ഇല്ല, എന്റെ ജീവിതത്തില്‍ ഇന്നുവരെ ഒരാള്‍ പോലും എന്നോട് വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല.. കാരണം മെഴുകുതിരി അത്താഴങ്ങള്‍ക്ക് ഞാന്‍ പോകാറില്ല. മെഴുകുതിരിയുടെ വെളിച്ചത്തില്‍ ഞാന്‍ എന്താണ് കഴിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകില്ല. എന്നാല്‍ ഒരു സ്ത്രീപോലും എന്നോട് വിവാഹാഭ്യര്‍ഥന നടത്താത്തതില്‍ ഇപ്പോള്‍ അതിയായ ദുഖം തോന്നുന്നു. സല്‍മാന്‍ പറഞ്ഞു.

സല്‍മാന്റെ പ്രണയങ്ങളെക്കുറിച്ച് ധാരാളം ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നടന്‍ അതൊക്കെ നിഷേധിക്കുകയായിരുന്നു. വിവാഹത്തില്‍ വിശ്വസിക്കുന്നില്ലെന്നും നശിച്ചുകൊണ്ടിരിക്കുന്ന സമ്പ്രദായമാണതെന്നും സല്‍മാന്‍ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.