വൈറലായി സല്‍മാന്‍ – കത്രീന വിവാഹ വീഡിയോ; ഏറ്റെടുത്ത് ആരാധകര്‍

സല്‍മാന്‍ ഖാന്‍ – കത്രീന കൈഫ് വിവാഹവീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. ആരാധകരുടെ ഗ്രൂപ്പുകളില്‍ കുറഞ്ഞ സമയം കൊണ്ടാണ് വീഡിയോ വൈറലായത്.. ‘ഭാരത്’ എന്ന ചിത്രത്തിലെ രംഗമാണിത് എന്ന് പിന്നീടാണ് ആരാധകര്‍ക്ക് മനസ്സിലായത്.

വീഡിയോ തരംഗമായതോടെ താരങ്ങള്‍ വിവാഹിതരായി എന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാല്‍ ഭാരത് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കോസ്റ്റ്യൂം ഡിസൈനറായ ആഷ് ലി റെബെല്ലോ പകര്‍ത്തിയ വീഡിയോ ആണ് തെറ്റായ രീതിയില്‍ പ്രചരിച്ചത്.

ആഷ് ലി  തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ചിലര്‍ യുട്യൂബ് അടക്കമുള്ള മാധ്യമങ്ങളില്‍ തെറ്റായ തലക്കെട്ടോടെ വീണ്ടും അപ് ലോഡ് ചെയ്യുകയായിരുന്നു. ഇത് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണെന്നാണ് ചിലരുടെ അഭിപ്രായം.