സ്‌നേഹത്തിന്റെ ആഴം പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല; സുശാന്തിന്റെ വിയോഗത്തില്‍ ആദ്യമായി പ്രതികരിച്ച് റിയ ചക്രബര്‍ത്തി

സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തില്‍ ആദ്യമായി പ്രതികരിച്ച് കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി. ജൂണ്‍ 14-ന് ആണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ നടന്ന അന്വേഷണത്തില്‍ അടുത്ത സുഹൃത്തായ റിയയെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

ഇതേ തുടര്‍ന്നാണ് ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങിയിരുന്ന വിവരം പുറത്തറിയുന്നത്. സുശാന്ത് വിടവാങ്ങി ഒരു മാസം പിന്നിട്ടപ്പോഴാണ് റിയയുടെ പ്രതികരണം. നികത്താനാകാത്ത ശൂന്യതയാണ് ഹൃദയത്തില്‍ ഈ ജന്മം മുഴുവന്‍ നിന്നോടുള്ള സ്‌നേഹം ശാശ്വതമായിരിക്കുമെന്നും റിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

റിയയുടെ കുറിപ്പ്:

എന്റെ വികാരങ്ങളെ നേരിടാന്‍ ഇപ്പോഴും ബുദ്ധിമുട്ടുന്നു. നികത്താനാകാത്ത ശൂന്യതയാണ് ഹൃദയത്തില്‍. സ്‌നേഹത്തിലും അതിന്റെ ശക്തിയിലും വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് നീയാണ്. ഒരു ലളിതമായ ഗണിത സമവാക്യത്തിന് ജീവിതത്തിന്റെ അര്‍ത്ഥം എങ്ങനെ കണക്കാക്കാന്‍ ആകുമെന്ന് നീ എന്നെ പഠിപ്പിച്ചു, എല്ലാ ദിവസവും ഞാന്‍ നിന്നില്‍ നിന്ന് അത് പഠിച്ചു. നീ ഇനിയില്ല എന്നതിനോട് എനിക്കിനിയും പൊരുത്തപ്പെടാനായിട്ടില്ല. എനിക്കറിയാം നീ ഇന്ന് ഏറെ സമാധാനമുള്ള സ്ഥലത്താണെന്ന്.

ചന്ദ്രനും നക്ഷത്രങ്ങളും താരാപഥങ്ങളും “”ഏറ്റവും വലിയ ഭൗതികശാസ്ത്രജ്ഞനെ”” തുറന്ന കൈകളാല്‍ നിന്നെ സ്വാഗതം ചെയ്യും. സഹാനുഭൂതിയും സന്തോഷവും നിറഞ്ഞ നിനക്ക് തെളിയാത്ത നക്ഷത്രത്തെ പ്രകാശിപ്പിക്കാനാകും. കാരണം നീയും ഇപ്പോള്‍ ഒരു നക്ഷത്രമാണ്. നീയെന്ന താരകത്തിനായി ഞാന്‍ കാത്തിരിക്കും. നിന്നെ തിരികെ കൊണ്ടുവരാന്‍ ഞാന്‍ ആ?ഗ്രഹിക്കുകയും ചെയ്യും. മികച്ചൊരു മനുഷ്യന്‍ എന്താണോ അതായിരുന്നു നീ. ലോകം കണ്ട ഏറ്റവും മികച്ച അത്ഭുതങ്ങളില്‍ ഒന്ന്.

നമ്മുടെ സ്‌നേഹത്തിന്റെ ആഴം പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല. എല്ലാത്തിനെയും നീ തുറന്ന മനസോടെ സ്‌നേഹിച്ചു… സമാധാനത്തോടെ ഇരിക്കുക സുശി. നിന്നെ നഷ്ടമായിട്ട് മുപ്പത് ദിവസങ്ങള്‍. പക്ഷേ ഒരു ജന്മം മുഴുവനും നിന്നോടുള്ള സ്‌നേഹവും.. ശാശ്വതമായി, പരിധികളില്ലാതെ നാം ബന്ധിക്കപ്പെട്ടിരിക്കുന്നു..

https://www.instagram.com/p/CCnBR95HAmO/?utm_source=ig_embed