ഗര്‍ഭിണിയായ ആരാധികക്ക് ലണ്ടനില്‍ നേരിട്ടെത്തി സര്‍പ്രൈസ് കൊടുത്ത് രണ്‍വീര്‍ സിങ്!

ഗര്‍ഭിണിയായ ആരാധികക്ക് സര്‍പ്രൈസ് കൊടുക്കാനായി നേരിട്ടെത്തി ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ രണ്‍വീര്‍ സിങ്. പുതിയ ചിത്രമായ “83”യുടെ ഷൂട്ടിങ് ലണ്ടനില്‍ പുരോഗമിക്കുന്നതിനിടെയാണ് ലണ്ടനില്‍ താമസമാക്കിയ കിരണ്‍ എന്ന ആരാധികയെ കാണാനായി രണ്‍വീര്‍ എത്തിയത്. രണ്‍വീര്‍ ഫാന്‍ പേജിന്റെ അഡ്മിനായ കിരണ്‍ മൂന്ന് മാസം ഗര്‍ഭിണിയാണ്.

ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ കിരണിനെ കാണുകയും ഒന്നര മണിക്കൂറോളം അവിടെ ചിലവിടുകയും ചെയ്തു. “രണ്‍വീറിനെ കണ്ടപ്പോള്‍ അടുക്കളയില്‍ ഓടി ഒളിക്കുകയായിരുന്നു. ഭര്‍ത്താവ് വാതില്‍ തുറന്നു. ഞാനെവിടെയെന്ന് തിരക്കി, അടുക്കളയിലേക്ക് നേരിട്ടെത്തി.., കെട്ടിപ്പിടിച്ചു, എന്നെയും ഭര്‍ത്താവിനെയും ആശിര്‍വദിച്ചു..” എന്നാണ് കിരണ്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

Ranveer Singh poses for selfies with his fan in London.

തന്റെ സ്വപ്‌നം സഫലമായെന്നും രണ്‍വീറിനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കിരണ്‍ കുറിച്ചിട്ടുണ്ട്. 1983 ലോകകപ്പിന്റെ പശ്ചാത്തലത്തിലാണ് 83 ഒരുക്കുന്നത്. കപില്‍ ദേവായാണ് രണ്‍വീര്‍ ചിത്രത്തിലെത്തുന്നത്. ദീപിക പദുക്കോണും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.