പ്രമോഷന്‍ പരിപാടിക്കിടെ ആരാധകരിലേക്ക് കുതിച്ചു ചാടിയ രണ്‍വീറിന് പിഴച്ചു; ആരാധികയ്ക്ക് പരിക്ക്- വീഡിയോ

Gambinos Ad
ript>

പ്രേക്ഷകരെ കൈയിലെടുക്കാന്‍ ഏതറ്റം വരെയും പോകുന്ന പ്രകൃതക്കാരനാണ് ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗ്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ വ്ത്യസ്തനും ഏറെ ആക്ടീവുമാണ് രണ്‍വീര്‍. എന്നാല്‍ കഴിഞ്ഞ ദിവസം പ്രമോഷന്‍ പരിപാടിയില്‍ രണ്‍വീറിന്റെ അമിത ആവേശം വിനയായി. പരിപാടിക്കിടെ ആരാധകരുടെ ഇടയിലേക്ക് എടുത്തു ചാടിയ രണ്‍വീറിന് ചാട്ടം പിഴച്ചു.

Gambinos Ad

ഗല്ലി ബോയിയുടെ പ്രചരണാര്‍ഥം ലാക്‌മേ ഫാഷന്‍ വീക്കില്‍ രണ്‍വീര്‍ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. തന്റെ പ്രകടനം കഴിഞ്ഞ്, കാണികളുടെ ഇടയിലേയ്ക്ക് സിനിമാ സ്‌റ്റൈലില്‍ രണ്‍വീര്‍ എടുത്തുചാടി. പക്ഷെ ചാടം പിഴച്ചു. ആരാധകര്‍ക്ക് രണ്‍വീറിനെ കൈപ്പിടിയിലൊതുക്കാനായില്ല. വീഴ്ച്ചയെ തുടര്‍ന്നുണ്ടായ തിരക്കില്‍ കുറച്ചുപേര്‍ക്ക് വീണ് പരുക്കേല്‍ക്കുകയും ചെയ്തു. തലയിടിച്ചു വീണ യുവതിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ആലിയ ഭട്ടിനെയും രണ്‍വീര്‍ സിംഗിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ‘ഗല്ലി ബോയ്’. സായ അക്തര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മീശയില്ലാതെ, ശരീരഭാരം കുറച്ച് ഒരു പയ്യന്‍ ഇമേജിലാണ് രണ്‍വീര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്‍വീറും ആലിയയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രം ഫെബ്രുവരി 14 വാലന്റെയിന്‍സ് ഡേയ്ക്ക് റിലീസിനെത്തും.