നടന്‍ വീഴാതിരിക്കാന്‍ ബോഡി ഗാര്‍ഡിന്റെ കരുതല്‍, ആരാധക ഹൃദയം കീഴടക്കി വീഡിയോ

ആരാധകരുടെ പ്രിയ താരമാണ് രണ്‍ബീര്‍ കപൂര്‍. ഇന്നലെയുണ്ടായ ജന്മദിനാഘോഷങ്ങളുടെ വീഡിയോയാണ് സൈബറിടങ്ങളില്‍ ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്. രണ്‍ബീര്‍ വീഴാതിരിക്കാന്‍ ബോഡിഗാര്‍ഡ് സംരക്ഷിക്കുന്നതിന്റെ വീഡിയോയാണ്  ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

രണ്‍ബീറിന് ജന്മദിനാശംസകള്‍ നേരാനായി ഒരുപാട് ആരാധകരാണ് വീടിന് മുന്നിലെത്തിയത്. ഇതോടെ താരം സെക്യൂരിറ്റി റൂമിന് മുകളിലേക്ക് കയറി. ആരാധകരുടെ ആശംസകളും സമ്മാനങ്ങളും വാങ്ങാനായി മുട്ടുകുത്തി ഇരുന്നതോടെ താരം വീഴാതിരിക്കാന്‍ ബോഡിഗാര്‍ഡ് സംരക്ഷിക്കുന്നതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

നിരവധി താരങ്ങളും രണ്‍ബീറിന് ജന്മദിനാശംസകള്‍ പങ്കുവച്ചിരുന്നു. കാമുകി ആലിയ ഭട്ട് പങ്കുവച്ച ആശംസകളും വൈറലായിരുന്നു. “ബ്രഹ്മാസ്ത്ര”, “ശംശേര” എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് താരം ഇപ്പോള്‍.

https://www.instagram.com/p/B287e8nH9-6/