അന്ന് അച്ഛന്റെ കൈയില്‍ നിന്ന് തല്ല് വാങ്ങിക്കൂട്ടി: രാകുല്‍ പ്രീത്

തെലുങ്കിലും തമിഴിലും ശ്രദ്ധേയയായ താരമാണ് രാകുല്‍ പ്രീത് സിംഗ്. റിതേഷ് ദേശ്മുഖിനൊപ്പം വീണ്ടും ബോളിവുഡിലേക്ക് ചുവട് വെയ്ക്കുകയാണ് രാകുല്‍ പ്രീത്. “മര്‍ജാവന്‍” എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരം. ഇതിനിടെ അച്ഛന്റെ കൈയില്‍ നിന്നും തല്ല് കിട്ടിയതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

മര്‍ജാവന്റെ പ്രൊമോഷനായി “കപില്‍ ശര്‍മ്മ ഷോ”യില്‍ എത്തിയപ്പോഴാണ് രാകുലിന്റെ വെളിപ്പെടുത്തല്‍. കോളേജില്‍ വച്ച് മാത്ത്‌സ് പഠിച്ചതു കൊണ്ടല്ലേ എപ്പോഴും ട്രയാങ്കിള്‍ ലവ് സ്റ്റോറി തിരഞ്ഞെടുക്കാന്‍ കാരണം എന്നായിരുന്നു കപിലിന്റെ ചോദ്യം.

മാത്ത്‌സില്‍ വീക്കായിരുന്ന തനിക്ക് അച്ഛന്റെ കൈയില്‍ നിന്നും തല്ലു കിട്ടിയെന്ന കാര്യമാണ് രാകുല്‍ വെളിപ്പെടുത്തിയത്. “”കോമ്പൌണ്ട് ഇന്ററസ്റ്റ്, സിംപിള്‍ ഇന്ററസ്റ്റ് എന്നിവയില്‍ ഞാന്‍ വീക്കായിരുന്നു. ഏഴില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ എന്നെ അടിക്കുന്നത്”” എന്നാണ് രാകുല്‍ വെളിപ്പെടുത്തിയത്.