പ്രത്യക്ഷത്തില്‍ കാണിക്കുന്നത് ലൈംഗിക ദൃശ്യങ്ങളല്ല, രാജ് കുന്ദ്ര നിരപരാധി: ശില്‍പ്പ ഷെട്ടി

നീലച്ചിത്ര നിര്‍മ്മാണത്തില്‍ രാജ് കുന്ദ്രയ്ക്ക് പങ്കില്ലെന്ന് ശില്‍പ്പ ഷെട്ടി. കുന്ദ്രയുടെ ബന്ധുവായ പ്രദീപ് ബക്ഷിയാണ് ഹോട്‌ഷോട്‌സ് എന്ന ആപ്പിന് പിന്നിലെന്ന് ശില്‍പ്പ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഹോട്‌ഷോട്‌സ് എന്ന ആപ്പില്‍ അപ്‌ലോഡ് ചെയ്യുന്ന വീഡിയോയെ കുറിച്ച് തനിക്ക് അറിവില്ലെന്നും ശില്‍പ്പ പൊലീസിന് മൊഴി നല്‍കി.

പ്രത്യക്ഷത്തില്‍ കാണിക്കുന്നത് ലൈംഗിക ദൃശ്യങ്ങളല്ല, നീലച്ചിത്രമല്ലെന്നും ശില്‍പ്പ പറഞ്ഞു. തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്നും നടി പൊലീസിനോട് പറഞ്ഞു. രാജ് കുന്ദ്രയുടെ നീലച്ചിത്ര നിര്‍മ്മാണത്തില്‍ ശില്‍പ്പ ഷെട്ടിക്ക് പങ്കുണ്ടോ എന്ന് അറിയാനായാണ് താരത്തെ ചോദ്യം ചെയ്തത്.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ രാജ് കുന്ദ്ര നൂറിലധികം പോണ്‍ വീഡിയോകള്‍ നിര്‍മിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 2019 മുതലാണ് രാജ് കുന്ദ്ര പോണ്‍ സിനിമാ നിര്‍മാണം തുടങ്ങിയതെന്നാണ് പൊലീസ് കരുതുന്നത്. ഇതിനകം കോടിക്കണക്കിന് രൂപ ഇതിലൂടെ കുന്ദ്ര സമ്പാദിച്ചതായും പൊലീസ് പറയുന്നു.

ശില്‍പ്പയുടെയും കുന്ദ്രയുടെയും വസതിയില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇരുവരും ഡയറക്ടര്‍മാരായ വിയാന്‍ ഇന്‍ഡസ്ട്രീസ് ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിംഗിന് ഉപയോഗിച്ചിരുന്നതായും പൊലീസ് അറിയിച്ചു. അതേസമയം, കുന്ദ്രയുടെ പൊലീസ് കസ്റ്റഡി 27 വരെ നീട്ടി.