‘നിക്കിന്റെ ആഗ്രഹപ്രകാരമായിരുന്നു വിവാഹം, എന്റെ ആഗ്രഹം മറ്റൊന്നായിരുന്നു’; പ്രിയങ്ക

Gambinos Ad
ript>

ബോളിവുഡ് കാത്തിരുന്ന പ്രിയങ്ക ചോപ്ര നിക്ക് ജോനാസ് വിവാഹം ആഘോഷപൂര്‍വ്വമായാണ് നടന്നത്. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വെച്ചായിരുന്നു താരവിവാഹം. ആഡംബര ആഘോഷങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും താരങ്ങള്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോസിനും മറ്റും മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴും വാര്‍ത്തകര്‍ അവസാനിക്കുന്നില്ല. ഇപ്പോളിതാ തന്റെ ആഗ്രഹ പ്രകാരമല്ല നിക്കിന്റെ ആഗ്രഹ പ്രകാരമാണ് വിവാഹം നടന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയങ്ക. വിവാഹത്തെ പറ്റി തന്റെ ആഗ്രഹം മറ്റൊന്നായിരുന്നെന്നാണ് പ്രിയങ്ക ഒരഭിമുഖത്തില്‍ പറഞ്ഞത്.

Gambinos Ad

‘എന്റെ ആഗ്രഹപ്രകാരമായിരുന്നില്ല വിവാഹം ഇന്ത്യയില്‍വെച്ച് നടത്തിയത്. നിക്കിന്റെ ആഗ്രഹ പ്രകാരമാണ് വിവാഹം രാജസ്ഥാനില്‍വെച്ച് നടത്തിയത്. മാലി ദ്വീപ്, മൗറീഷ്യസ് പോലുള്ള ഒരു സ്വകാര്യ ദ്വീപില്‍വെച്ച് വിവാഹം നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. ഇതിനായുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാല്‍ എന്ത് കൊണ്ട് ഇന്ത്യയില്‍ നടത്തി കൂടയെന്ന് നിക്ക് ചോദിക്കുകയായിരുന്നു. എന്റെ ഭാര്യയെ അവളുടെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് വരുകയല്ലേ വേണ്ടതെന്നായിരുന്നു നിക്കിന്റെ ചോദ്യം’ പ്രിയങ്ക പറഞ്ഞു.

സാധാരണയായി ബോളുവുഡ് താരങ്ങള്‍ വിവാഹവും മറ്റ് ആഘോഷങ്ങളും വിദേശ രാജ്യങ്ങളിലും പുറം ദ്വീപുകളിലുമായിരിക്കും നടത്തുക. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ദീപിക-രണ്‍വീര്‍, അനുഷ്‌ക- ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി ഇവരുടെ വിവാഹം നടന്നത് ഇറ്റലിയില്‍വെച്ചായിരുന്നു. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തരായാണ് പ്രിയങ്കയും നിക്കും തങ്ങളുടെ വിവാഹം ഇന്ത്യയില്‍ വെച്ചു തന്നെ അത്യാഢംബര പൂര്‍വ്വം നടത്തിയത്.