അനുഷ്‌ക്ക വിവാഹം കഴിച്ചു, ഇനി പ്രിയങ്കയുടെ വിവാഹമെന്നാ ? കിടിലന്‍ മറുപടിയുമായി പ്രിയങ്കാ ചോപ്ര

അനുഷ്‌കയുടെയും കോഹ്ലിയുടെയും വിവാഹം കഴിഞ്ഞതോടെ അടുത്ത ബോളിവുഡ് വിവാഹത്തെ കുറിച്ചാണ് പുതിയ സംസാരം. അനുഷ്‌കയുടെ വിവാഹം കഴിഞ്ഞതോടെ പ്രിയ കൂട്ടുകാരി പ്രിയങ്ക ചോപ്രയുടെ വിവാഹം എന്നാണെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. സീ സിനി അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയപ്പോളാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രിയങ്ക ചോപ്രയോട് വിവാഹത്തെക്കുറിച്ച് ചോദിച്ചത്.

അനുഷ്‌കയുടെ വിവാഹം കഴിഞ്ഞു, ഹോളിവുഡ് സിനിമയിലൂടെ പ്രിയങ്കയുടെ പേര് രാജ്യാന്തര തലത്തിലും പ്രശസ്തമായി, ഇനി പ്രിയങ്കയുടെ വിവാഹമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. അനുഷ്‌കയുടെ വിവാഹവും ഇന്റര്‍നാഷണല്‍ ലെവലിലെ എന്റെ പ്രശസ്തിയും തമ്മില്‍ എന്തു ബന്ധമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. “”മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് നടക്കുന്ന ഒന്നല്ല വിവാഹം. എനിക്ക് അനുയോജ്യനായ ഒരാളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കും. പക്ഷേ ഇതുവരെ അങ്ങനെയൊരാളെ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല”” പ്രിയങ്ക പറഞ്ഞു.

Read more

താരം നേരത്തെയും വിവാഹത്തെക്കുറിച്ച് ഇതേ കാഴ്ചപ്പാട് തന്നെയാണ് കൈക്കൊണ്ടിരുന്നത്. വിവാഹം കഴിക്കുകയാമെങ്കില്‍ എന്നെ പിന്തുണക്കുകയും മനസിലാക്കുകയും ചെയ്യുന്ന ഒരാളെ ആവുമെന്നും, പരസ്പരം മനസിലാക്കവര്‍ തന്നില്‍ ചേര്‍ന്നാല്‍ വിവാഹ ബന്ധം പരാജയമായിരിക്കുമെന്നുമാണ് പ്രിയങ്കയുടെ നിലപാട്.